CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
25 Minutes 44 Seconds Ago
Breaking Now

ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് ഭദ്രാസന സെന്‍ട്രല്‍ കമ്മിറ്റി യോഗം നടത്തി

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ യുകെ, യൂറോപ്, ആഫ്രിക്ക ഭദ്രാസന 11ാമത് ഫാമിലി കോണ്‍ഫറന്‍സ് മേയ് 23,24,25 (ശനി, ഞായര്‍, തിങ്കള്‍) തിയതികളില്‍ സ്റ്റോക്ക് ഓണ്‍ ട്രന്റ് സ്റ്റഫോര്‍ഡ്ഷയറിലുള്ള യാണ്‍ഫീല്‍ഡില്‍ ഭദ്രാസന കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തുന്നു. കോണ്‍ഫറന്‍സിന്റെ സെന്‍ട്രല്‍ കമ്മിറ്റി യോഗം ഹെമല്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വച്ച് നടന്നു. ഭദ്രാസന മെത്രോപൊലീത്ത ഡോ മാത്യൂസ് മാര്‍ തീമോത്തിയോസ് അധ്യക്ഷത വഹിച്ചു.

യഹോവേ ഞങ്ങള്‍ മടങ്ങിവരേണ്ടതിന് ഞങ്ങളെ നിങ്ങളിലേക്ക് മടക്കി വരുത്തേണമേ, ഞങ്ങള്‍ക്ക് പണ്ടത്തെ പോലെ ഒരു നല്ല കാലം വരുത്തേണമേ (വിലാപങ്ങള്‍ 5;21) എന്നതാണ് ഈ വര്‍ഷത്തേ കോണ്‍ഫറന്‍സിന്റെ പ്രധാന ചിന്താവിഷയം.

മേല്‍പറഞ്ഞ ചിന്താ വിഷയത്തെ അടിസ്ഥാനമാക്കി നടത്തുന്ന വചന പ്രഘോണത്തിനും ചര്‍ച്ചാ ക്ലാസുകള്‍ക്കും ഫാ സഖറിയ നൈനാന്‍ (കോട്ടയം) ഫാ ഫിലിപ്പ് തരകന്‍ തേവലിക്കര, ഫാ എബി ജോര്‍ജ് (ന്യൂയോര്‍ക്ക് ) എന്നിവര്‍ നേതൃത്വം നല്‍കും.

 

ഓര്‍ഗനൈസിങ് കമ്മിറ്റി യോഗത്തില്‍ ഭദ്രാസന സെക്രട്ടറി ഫാ ഹാപ്പി ജേക്കബ്, ജനറല്‍ കണ്‍വീനര്‍, ഫാ എബി ഫിലിപ്പ്, കണ്‍വീനര്‍ അനില്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. ഫാ വര്‍ഗീസ് ജോണ്‍, ഫാ ടിജി തങ്കച്ചന്‍, ഭദ്രാസന കൗണ്‍സിലിംഗ് അംഗങ്ങള്‍, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. കൊറോണ വൈറസ് ബാധിച്ച് ദുരിതം അനുഭവിക്കുന്നവര്‍ക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തി

 

വാര്‍ത്ത അയക്കുന്നത് ജോര്‍ജ് മാത്യു




കൂടുതല്‍വാര്‍ത്തകള്‍.