CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 49 Seconds Ago
Breaking Now

സിയാറ കൊടുങ്കാറ്റ് മഞ്ഞും, ഐസും എത്തിക്കുമെന്ന് മെറ്റ് ഓഫീസ്; മിഡ്‌ലാന്‍ഡ്‌സ്, നോര്‍ത്ത് ഈസ്റ്റ്, സ്‌കോട്ട്‌ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങള്‍ മഞ്ഞില്‍ മുങ്ങും; 20 സെന്റിമീറ്റര്‍ വരെ മഞ്ഞ്

സിയാറ കൊടുങ്കാറ്റില്‍ രണ്ട് പേര്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്

മഴയ്ക്കും, കാറ്റിനും പിന്നാലെ സിയാറ കൊടുങ്കാറ്റ് 20 സെന്റിമീറ്റര്‍ വരെ മഞ്ഞ് പെയ്യിക്കുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ്. ബ്രിട്ടനിലെ വിവിധ ഭാഗങ്ങള്‍ക്കാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഈ നൂറ്റാണ്ടിലെ ഏറ്റവും മോശം കൊടുങ്കാറ്റ് 24 മണിക്കൂറിനിടെ ഒന്നര മാസം കൊണ്ട് പെയ്യേണ്ട മഴയാണ് ഭൂമിയില്‍ വീഴ്ത്തിയത്. മണിക്കൂറില്‍ 90 മൈല്‍ വേഗതയിലുള്ള കൊടുങ്കാറ്റും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീശിയടിച്ചു. 

കനത്ത കാറ്റില്‍ മരങ്ങളും, ഷെഡും, മേല്‍ക്കൂരയും, ട്രാംപോളിനുകളും ട്രെയിന്‍ ട്രാക്കുകളിലേക്ക് പറന്നെത്തി. ലൈനുകള്‍ ബ്ലോക്കായതോടെ പലയിടത്തും ഗതാഗതം മുടങ്ങി. പവര്‍ കേബിളുകളും വിച്ഛേദിക്കപ്പെട്ടു. രാത്രിയില്‍ ഇരുപതിനായിരത്തോളം വീടുകളിലാണ് വൈദ്യുതി തടസ്സപ്പെട്ടത്. യുകെയില്‍ നിന്നും കിഴക്കന്‍ ഭാഗങ്ങളിലേക്ക് നീങ്ങിയ കൊടുങ്കാറ്റ് രാജ്യത്ത് പുതിയ മഞ്ഞ് മുന്നറിയിപ്പുകള്‍ക്കാണ് ഇടയാക്കുന്നത്. 

മിഡ്‌ലാന്‍ഡ്‌സ്, നോര്‍ത്ത് ഈസ്റ്റ് ഭാഗങ്ങള്‍, സ്‌കോട്ട്‌ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലാണ് മഞ്ഞ് പെയ്യുക. മാഞ്ചസ്റ്റര്‍, ലീഡ്‌സിന്റെ ചില ഭാഗങ്ങള്‍, സ്റ്റോക് ഓണ്‍ ട്രെന്റ് എന്നിവിടങ്ങളും ഇതില്‍ കുടുങ്ങും. ഏഴ് വര്‍ഷത്തെ വമ്പന്‍ കൊടുങ്കാറ്റ് ബ്രിട്ടനില്‍ വീശിയടിക്കുന്ന വേളയില്‍ സ്‌കോട്ട്‌ലണ്ടില്‍ നാളെ രാത്രി വരെയാണ് മഞ്ഞും, കനത്ത കാറ്റും എത്തിച്ചേരുക. 

സിയാറ കൊടുങ്കാറ്റില്‍ രണ്ട് പേര്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്. മരം വീണ് 58 വയസ്സുള്ള മെഴ്‌സിഡസ് ഡ്രൈവറും, ഐസില്‍ തലയിടിച്ച് വീണ് 77-കാരനുമാണ് മരിച്ചത്. ഹാംപ്ഷയറില്‍ വീട്ടിലേക്ക് യാത്ര ചെയ്യവെയാണ് 58-കാരന്‍ ഓടിച്ചിരുന്ന മെഴ്‌സിഡസിന്റെ മുകളിലേക്ക് വീണാണ് മരണം സംഭവിച്ചത്. ഈ സമയത്ത് 60 എംപിഎച്ച് വേഗതയിലാണ് ഈ പ്രദേശത്ത് കാറ്റ് വീശിയത്. ഡ്രൈവര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.