Breaking Now

സമീക്ഷയുടെ 20-ാമത് ബ്രാഞ്ച് ബ്രിസ്റ്റോളില്‍; ജാക്‌സണ്‍ ജോസഫ് പ്രസിഡന്റ്, സെല്‍വരാജ് രഘുവരന്‍ സെക്രട്ടറി

പുരോഗമന ഇടതുപക്ഷ സാംസ്‌കാരിക സംഘടനയായ സമീക്ഷയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ബ്രിസ്റ്റോളില്‍ തുടക്കം കുറിച്ചു . നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ആവേശപൂര്‍വം എത്തിച്ചേര്‍ന്ന പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ സമീക്ഷ ദേശിയ സെക്രട്ടറി ശ്രീ. ദിനേശ് വെള്ളാപ്പള്ളി ആണ് സമീക്ഷയുടെ ഇരുപതാമത്തെ ബ്രാഞ്ച് ബ്രിസ്റ്റോളില്‍ ഉദ്ഘാടനം ചെയ്തത് . ഫെബ്രുവരി 8 ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് ശ്രീ .ജാക്‌സണ്‍ ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ശ്രീ .ജോണ്‍സ് മാമന്‍ യോഗത്തിനെത്തിച്ചേര്‍ന്ന പ്രതിനിധികള്‍ക്ക് സ്വാഗതം ആശംസിച്ചു . തുടര്‍ന്ന് സമീക്ഷയുടെ നിലപാടുകളുടെയും കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളെയും ഭാവിപരിപാടികളെയും കുറിച്ച് ദേശിയ സെക്രട്ടറി സംസാരിച്ചു . പിന്നീട് നടന്ന ചര്‍ച്ചയില്‍ പ്രതിനിധികള്‍ സമീക്ഷ ബ്രിസ്റ്റോള്‍ ബ്രാഞ്ചിലും UK യിലും ഭാവിയില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച് തങ്ങളുടെ ആശയങ്ങള്‍ അവതരിപ്പിച്ചു .

ഒരുനൂറ് ദിനങ്ങള്‍ ഒരായിരം മെമ്പര്‍മാര്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തി സമീക്ഷ നടത്തുന്ന മെമ്പര്‍ഷിപ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി സമ്മേളനത്തില്‍ പങ്കെടുത്തവര്‍ സമീക്ഷയുടെ മെമ്പര്‍ഷിപ് ശ്രീ.ദിനേശ് വെള്ളാപ്പള്ളിയില്‍ നിന്നും ഏറ്റുവാങ്ങി.

തുടര്‍ന്ന് ബ്രാഞ്ചിന്റെ ഭാരവാഹികളായി ഇവരെ തിരഞ്ഞെടുത്തു .

പ്രസിഡന്റ് : ശ്രീ. ജാക്‌സണ്‍ ജോസഫ്

വൈ പ്രസിഡന്റ് : ശ്രീ. ജിമ്മി മാത്യു

സെക്രട്ടറി : ശ്രീ.സെല്‍വരാജ് രഘുവരന്‍

ജോ . സെക്രട്ടറി : ജോണ്‍സ് മാമന്‍

ട്രെഷറര്‍ :ശ്രീ. അനീഷ് വിരകന്‍ .

പുതുതായി തെരഞ്ഞെടുക്കപ്പെട്ട സെക്രട്ടറി ശ്രീ .സെല്‍വരാജ് ബ്രാഞ്ചുരൂപീകരണത്തിനു സഹായിച്ച എല്ലാവര്ക്കും നന്ദി പ്രകാശിപ്പിച്ചു

 

വാര്‍ത്ത. ബിജുഗോപിനാഥ്.

 




കൂടുതല്‍വാര്‍ത്തകള്‍.