യുക്മ ദേശീയ റീജിയണല്‍ കമ്മറ്റികളുടെയും അംഗ അസോസിയേഷനുകളുടെയും പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണാര്‍ത്ഥം യുക്മ ദേശീയ കമ്മറ്റി സംഘടിപ്പിച്ച മൂന്നാമത് യുഗ്രാന്റ് സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് ഫെബ്രുവരി ഒന്ന് ശനിയാഴ്ച നടന്നു. എന്‍ഫീല്‍ഡില്‍ നടന്ന യുക്മ ആദരസന്ധ്യയുടെ പ്രൗഢ ഗംഭീരമായ വേദിയാണ് യുഗ്രാന്റ് നറുക്കെടുപ്പിനും വേദിയായത്.
പദ്ധതിയുടെ ഒന്നാം സമ്മാനമായ ബ്രാന്‍ഡ്‌ന്യൂ Peugeot 108 കാര്‍ ഹേവാര്‍ഡ്‌സ്ഹീത്തില്‍ നിന്നുള്ള ജോബി പൗലോസ് സ്വന്തമാക്കി.(ടിക്കറ്റ് നമ്പര്‍ 704) യുക്മ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ളയും ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.എബി സെബാസ്റ്റ്യനും റീജണല്‍ പ്രസിഡന്റ് ആന്റണി എബ്രഹാമും നേതൃത്വം നല്‍കുന്ന സൗത്ത് ഈസ്റ്റ് റീജിയണിലെ HUM ഹേവാര്‍ഡ്‌സ്ഹീത്ത് അസോസിയേഷന്‍ അംഗമാണ് ജോബി. എറണാകുളം കാലടി മാണിക്കമംഗലം സ്വദേശിയാണ് ജോബി. സുരഭി ജോബിയാണ് ഭാര്യ. അമീലിയ, ആഞ്ചലീന എന്നിവരാണ് മക്കള്‍. ഹേവാര്‍ഡ്‌സ്ഹീത്തു പ്രിന്‍സ് റോയല്‍ ഹോസ്പിറ്റലിലാണ് ജോബിയും ഭാര്യ സുരഭിയും ജോലി ചെയ്യുന്നത്.
മിഡ്‌ലാന്‍ഡ്‌സിലെ MIKCA വാല്‍സാല്‍ അസോസിയേഷന്‍ സെക്രട്ടറി കൂടിയായ അജീസ് കുര്യന്‍ രണ്ടാം സമ്മാനമായ ഇരുപത്തിനാല് ഗ്രാമിന്റെ സ്വര്‍ണ നാണയങ്ങള്‍ക്ക് ഉടമയായപ്പോള്‍ (ടിക്കറ്റ് നമ്പര്‍ 4302) , മൂന്നാം സമ്മാനമായ പതിനാറ് ഗ്രാമിന്റെ സ്വര്‍ണ്ണ നാണയങ്ങള്‍ WAM വെന്‍സ്ഫീല്‍ഡ് അസോസിയേഷനിലെ ജിജിമോന്‍ സെബാസ്‌ററ്യന്‍ (ടിക്കറ്റ് നമ്പര്‍ 4382) സ്വന്തമാക്കി.
ഒരു പവന്‍ വീതം തൂക്കം വരുന്ന പതിനാറ് സ്വര്‍ണ്ണ നാണയങ്ങള്‍ ആണ് നാലാം സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ പ്രഖ്യാപിച്ചതുപോലെ യുക്മയുടെ ഓരോ റീജിയണുകള്‍ക്കും രണ്ട് സ്വര്‍ണ്ണ നാണയങ്ങള്‍ വീതം ലഭിക്കുന്ന വിധമാണ് നാലാം സമ്മാനത്തിന്റെ നറുക്കെടുപ്പ് നടന്നത്
യു കെ മലയാളികള്‍ക്കിടയില്‍ വലിയൊരു ഭാഗ്യശാലിയെ കണ്ടെത്തുവാനുള്ള അസുലഭ അവസരമാണ് യു ഗ്രാന്റ് നറുക്കെടുപ്പിലൂടെ യുക്മ ഒരുക്കുന്നത്. 2017 ല്‍ ഷെഫീല്‍ഡില്‍ നിന്നുമുള്ള സിബി മാനുവല്‍ ആയിരുന്നു യുഗ്രാന്റ് ലോട്ടറി ഒന്നാം സമ്മാനമായ ബ്രാന്‍ഡ് ന്യൂ വോള്‍ക്‌സ്‌വാഗണ്‍ പോളോ കാര്‍ സമ്മാനമായി നേടിയത്. 2018 ല്‍ ബര്‍മിംഗ്ഹാം നിവാസിയായ സി എസ് മിത്രന്‍ ഒന്നാം സമ്മാനമായ ടൊയോട്ട ഐഗോ കാര്‍ സ്വന്തമാക്കി.
മുന്‍ വര്‍ഷങ്ങളില്‍ നിന്നും യുക്മ യു ഗ്രാന്റ് പദ്ധതി 2019 നെ ആകര്‍ഷകമാക്കി മാറ്റിയത് എല്ലാ റീജിയണുകളിലും ഒരു പവന്‍ വീതമുള്ള രണ്ട് സമ്മാനങ്ങള്‍ വീതം ഗ്യാരണ്ടിയായി ഉറപ്പ് വരുത്തിയിരുന്നു. ഓരോ റീജിയണ്‍ തലത്തില്‍ വിജയികളായവര്‍ താഴെ പറയുന്നവരാണ്.
സൗത്ത് ഈസ്റ്റ് റീജിയണില്‍ ബോയ്‌സ് കൂവക്കാടന്‍(410) (WMA, വോക്കിങ്ങ്),തോമസ് ജോസഫ് (7314) (GMA, ഗില്‍ഡ്‌ഫോഡ്), സൗത്ത് വെസ്റ്റ് റീജിയണില്‍ മാര്‍ട്ടിന്‍ സെബാസ്റ്റ്യന്‍, എല്‍ദോസ് മത്തായി എന്നിവര്‍ സംയുക്തമായി എടുത്ത ടിക്കറ്റ് (5208), ഡോണി ഫിലിപ്പ് (5211)എന്നിവര്‍ക്കും, ഈസ്റ്റ് ആംഗ്ലിയ റീജിയണില്‍ KCF വാറ്റ്‌ഫോര്‍ഡിലെ മനോജ്കുമാര്‍ മകന്‍ ആര്‍ത് മനോജ്കുമാറിന്റെ പേരിലെടുത്ത ടിക്കറ്റ് 8002നും, യുക്മ ജ്വാല ചീഫ് എഡിറ്റര്‍ റെജി നന്തിക്കാട്ട് (9820), മിഡ്‌ലാന്‍ഡ്‌സ് റീജിയല്‍ നിന്നും ജോ ഐപ്പ് (9511) (BCMC, ബര്‍മിങ്ഹാം), സാനു ജോസഫ് (4384) (WAM, വെഡ്‌നെസ്ഫീല്‍ഡ്),
യോര്‍ക്ക്‌ഷെയര്‍ & ഹമ്പര്‍ റീജിയണില്‍ രഞ്ജി വര്‍ക്കി (7055)(WYMA, വേക്ഫീല്‍ഡ്), ഷിജു പുന്നൂസ് (1224) (SMA, ഷെഫീല്‍ഡ്), സ്‌കോട്ട്‌ലാന്‍ഡ്, നോര്‍ത്ത് ഈസ്റ്റ്, വെയില്‍സ് എന്നീ സ്ഥലങ്ങളില്‍ നിന്നും ബിജു കുര്യാക്കോസ് (8147) (SMA, സ്‌കോട്‌ലന്‍ഡ്), സനീഷ് ചന്ദ്രന്‍(6419) (CMA, കാര്‍ഡിഫ്), നോര്‍ത്ത് വെസ്റ്റ് റീജിയണില്‍ LIMA, ലിവര്‍പൂള്‍ മുന്‍ സെക്രട്ടറി എല്‍ദോസ് സണ്ണി (6803), ജിജോ കിഴക്കേക്കാട്ടില്‍ (7404) (MMCA, മാഞ്ചസ്റ്റര്‍), നാഷണല്‍ തലത്തില്‍ വര്‍ഗീസ് ഫിലിപ്പ് തന്റെ മകള്‍ ഫെബ ഫിലിപ്പിന്റെ പേരില്‍ എടുത്ത ടിക്കറ്റ് (3079) (OXMAS ഓസ്‌ഫോര്‍ഡ്) എന്നിവരാണ് ഒരു പവന്‍ വീതം സ്വന്തമാക്കിയത്.
യുക്മ ദേശീയ സെക്രട്ടറി അലക്‌സ് വര്‍ഗീസ്, യുഗ്രാന്റ്റിന്റെ ചുമതലയുള്ള ദേശീയ ട്രഷറര്‍ അനീഷ് ജോണ്‍, ജോയിന്റ് ട്രഷറര്‍ ടിറ്റോ തോമസ് എന്നിവര്‍ യുക്മ ദേശീയ കമ്മറ്റിക്ക് വേണ്ടി വിജയികള്‍ക്ക് അനുമോദനങ്ങളും ആശംസകളും നേര്‍ന്നു. യുക്മ യു ഗ്രാന്റ് നറുക്കെടുപ്പിന്റെ വിജയത്തിനായി ടിക്കറ്റുകള്‍ എടുത്ത് സഹകരിച്ച എല്ലാവരോടും , ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ നാഷണല്‍, റീജിയണല്‍, അസോസിയേഷന്‍ ഭാരവാഹികള്‍ക്കും, പ്രവര്‍ത്തകര്‍ക്കും യുക്മ ദേശീയ സമിതി നന്ദി രേഖപ്പെടുത്തി. വിജയികള്‍ക്ക് അടുത്ത് തന്നെ യുക്മ സംഘടിപ്പിക്കുന്ന പൊതു പരിപാടിയില്‍ വച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതാണെന്ന് സെക്രട്ടറി അലക്‌സ് വര്‍ഗീസ് അറിയിച്ചു.
സജീഷ് ടോം
(യുക്മ നാഷണല്‍ പി ആര്‍ ഒ & മീഡിയ കോര്‍ഡിനേറ്റര്‍)