CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 15 Seconds Ago
Breaking Now

മാരക പ്രഹര ശേഷിയുള്ള തോക്കുകളും ആയിരക്കണക്കിന് തിരകളും കാണാനില്ല ; വെടിയുണ്ടകള്‍ക്ക് പകരം വ്യാജന്‍ ; പോലീസ് സേനയില്‍ ഗുരുതര ക്രമക്കേടുകള്‍ നടന്നതായി സിഎജി റിപ്പോര്‍ട്ട്

മാരക പ്രഹര ശേഷിയുള്ള 25 ഇന്‍സാസ് റൈഫിളുകളും 12,061തിരകളും എ.കെ 47 തോക്കിന്റെ തിരകളും ഉള്‍പ്പെടെ തിരുവനന്തപുരത്തെ സ്‌പെഷ്യല്‍ ആംഡ് പൊലീസ് ബറ്റാലിയനില്‍ നിന്നാണ് കാണാതായത്.

സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട്, പൊലീസിന്റെ നിരവധി തോക്കുകളും ആയിരക്കണക്കിന് തിരകളും കാണാനില്ലെന്നും വ്യാജവെടിയുണ്ടകള്‍ തിരികെ വച്ചെന്നും പര്‍ച്ചേസില്‍ ഉള്‍പ്പെടെ ഭീമമായ ക്രമക്കേടുകള്‍ നടന്നെന്നും സി. എ. ജി റിപ്പോര്‍ട്ട് ചെയ്തു.

മാരക പ്രഹര ശേഷിയുള്ള 25 ഇന്‍സാസ് റൈഫിളുകളും 12,061തിരകളും എ.കെ  47 തോക്കിന്റെ തിരകളും ഉള്‍പ്പെടെ തിരുവനന്തപുരത്തെ സ്‌പെഷ്യല്‍ ആംഡ് പൊലീസ് ബറ്റാലിയനില്‍ നിന്നാണ് കാണാതായത്. വെടിയുണ്ടകള്‍ കടത്തിയവര്‍ വ്യാജ വെടിയുണ്ടകള്‍ തിരികെ വച്ചു. പര്‍ച്ചേസില്‍ ചട്ടങ്ങള്‍ പാലിക്കാത്തതും ടെന്‍ഡര്‍ വിളിക്കാതെ 1.10 കോടിക്ക് രണ്ട് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങിയതും ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ റിപ്പോര്‍ട്ടിലുണ്ട്. ഡി.ജി.പി അറിഞ്ഞുകൊണ്ടു കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു. ജീവനക്കാര്‍ക്ക് ക്വാര്‍ട്ടേഴ്‌സ് നിര്‍മ്മിക്കാന്‍ കേന്ദ്രം നല്‍കിയ 4.35കോടി വകമാറ്റി പൊലീസ് മേധാവിക്ക് ഒരു വില്ലയും ക്യാമ്പ് ഹൗസും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കായി നാല് വില്ലകളും നിര്‍മ്മിച്ചു.

ഞെട്ടിക്കുന്ന കണ്ടെത്തലുകളാണ് സിഎജി റിപ്പോര്‍ട്ടിലുള്ളത്. കൃത്യമായ വിശദീകരണം നല്‍കുമെന്ന് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ മാധ്യമങ്ങളെ അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.