നയന്‍താരയുമൊത്ത് അഭിനയിക്കാനിരുന്ന പുതിയ ചിത്രത്തില്‍ നിന്ന് മമ്മൂട്ടി പിന്മാറിയതായി റിപ്പോര്‍ട്ട്. സമയത്ത് ഷൂട്ടിംഗ് തുടങ്ങാത്തതിനാലും ഇരുവരുടെയും ഡേറ്റുകള്‍ മാറിയതിനാലുമാണ് താരം ഈ സിനിമയില്‍ നിന്ന് പിന്മാറിയതെന്നാണ് ലഭിക്കുന്ന വിവരം. ഈ സിനിമയ്ക്കായി വാങ്ങിയ അഡ്വാന്‍സ് തുകയും താരം തിരിച്ചുനല്‍കി. ഇരുവരുടെയും ആരാധകരെ ഈ പിന്മാറ്റം നിരാശരാക്കിയിരിക്കുകയാണ്.
വണ്‍ ആണ് മമ്മൂട്ടിയുടെ പുതിയ ചിത്രം .കേരള മുഖ്യമന്ത്രിയായി വേഷമിടുന്നു എന്നതാണ് വണ്‍ എന്ന സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. ജോജു ജോര്‍ജ്,സംവിധായകന്‍ രഞ്ജിത്ത്, സലിം കുമാര്‍,മുരളി ഗോപി,ബാലചന്ദ്ര മേനോന്‍,ശങ്കര്‍ രാമകൃഷ്ണന്‍, മാമുക്കോയ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നു
ലുക്ക് കൊണ്ടും നോട്ടം കൊണ്ടു മമ്മൂക്ക കടയ്ക്കല്‍ ചന്ദ്രനായി എത്തുന്ന ചിത്രത്തിന്റെ മുന്‍പ് പുറത്തിറങ്ങിയ പോസ്റ്ററുകളെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. മമ്മൂട്ടിയെ നായകനാക്കി ഇചായീസ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സന്തോഷ് വിശ്വനാഥ് ആണ്.ബോബി സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്.