CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 3 Minutes 37 Seconds Ago
Breaking Now

കൊറോണാവൈറസ് 'ഉബര്‍' കയറി ലണ്ടനില്‍! പോസിറ്റീവായ ചൈനീസ് രോഗിയെ ലണ്ടന്‍ എ&ഇയില്‍ എത്തിച്ച ടാക്‌സി രോഗം പരത്തുമെന്ന് ആശങ്ക; ഒരൊറ്റ ദിവസം കൊണ്ട് 763 ബ്രിട്ടീഷുകാര്‍ക്ക് പരിശോധന; രാജ്യം 'മുഖംമൂടി' ധരിച്ച് തുടങ്ങി

ലണ്ടനിലെ ആദ്യത്തെ കേസ് സ്ഥിരീകരിച്ചതോടെ തലസ്ഥാനത്ത് വൈറസ് പടര്‍ന്നുപിടിക്കുമെന്ന ആശങ്കയിലാണ് ഡോക്ടര്‍മാര്‍

ബ്രിട്ടനില്‍ കൊറോണാവൈറസ് ആശങ്ക പടര്‍ന്നുപിടിച്ചതോടെ 750ലേറെ ബ്രിട്ടീഷുകാര്‍ക്ക് വൈറസ് ബാധ കണ്ടെത്താന്‍ പരിശോധന നടത്തി. പരിശോധിച്ച 763 പേര്‍ക്കും രോഗമില്ലെന്നത് ആശ്വാസമായെങ്കിലും ഒരൊറ്റ ദിവസത്തില്‍ ഇത്രയേറെ പേര്‍ വൈറസ് പരിശോധന നടത്തിയത് പടരുന്ന ആശങ്കയുടെ തോത് വ്യക്തമാക്കുന്നു. 

ഇതിനിടെ കഴിഞ്ഞ ദിവസം വൈറസുമായി തിരക്കേറിയ എ&ഇ യൂണിറ്റില്‍ എത്തിയ സ്ത്രീ ഉബര്‍ ടാക്‌സിയില്‍ യാത്ര ചെയ്തതായി എന്‍എച്ച്എസ് അധികൃതര്‍ വ്യക്തമാക്കി. യുകെയിലെ ഒന്‍പതാമത്തെ കൊറോണാ കേസായി മാറിയ ഇവര്‍ ചൈനീസ് പൗരയാണെന്നാണ് കരുതുന്നത്. സൗത്ത് ലണ്ടന്‍ ല്യൂഷാം ഹോസ്പിറ്റലില്‍ ഇവര്‍ ഞായറാഴ്ച രാത്രി ഉബര്‍ ടാക്‌സില്‍ എത്തിച്ചേര്‍ന്നത്. പബ്ലിക് ഹെല്‍ത്ത് അഡൈ്വസിന് വിപരീതമായാണ് ഇത് സംഭവിച്ചത്. 

ഈ രോഗിയുമായി ബന്ധപ്പെട്ട രണ്ട് ഹെല്‍ത്ത്‌കെയര്‍ ജീവനക്കാര്‍ക്ക് സെല്‍ഫ് ഐസൊലേഷന്‍ വിധിച്ചു. കൂടാതെ യാത്ര ചെയ്ത ഉബര്‍ ടാക്‌സി ഡ്രൈവറുടെ അക്കൗണ്ട് തല്‍ക്കാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. കൊറോണാവൈറസ് ബാധിച്ചെന്ന് സംശയം തോന്നിയാല്‍ വീട്ടില്‍ തന്നെ തുടരണമെന്നാണ് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് ഉപദേശിക്കുന്നത്. എന്‍എച്ച്എസ് 111-ല്‍ വിളിച്ച് അടുത്തുള്ള ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിക്കാനായി യാത്രാസൗകര്യം കാത്തിരിക്കണം.

ലണ്ടനിലെ ആദ്യത്തെ കേസ് സ്ഥിരീകരിച്ചതോടെ തലസ്ഥാനത്ത് വൈറസ് പടര്‍ന്നുപിടിക്കുമെന്ന ആശങ്കയിലാണ് ഡോക്ടര്‍മാര്‍. തിരക്കേറിയ സ്ഥലങ്ങളില്‍ മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് രോഗം കൈമാറാന്‍ സാധ്യത ഏറെയാണെന്ന് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി മാത്തമാറ്റിക്കല്‍ എപ്പിഡെമോളജി വിദഗ്ധന്‍ ഡോ. റോബിന്‍ തോംസണ്‍ പറഞ്ഞു. ലണ്ടന്‍ ട്രാന്‍സ്‌പോര്‍ട്ട് ഹബ്ബായതിനാല്‍ സാധ്യത ഏറുകയാണ്, അണ്ടര്‍ഗ്രൗണ്ട് ഉള്‍പ്പെടെ സംവിധാനങ്ങള്‍ വൈറസിന് അനായാസം പടരാന്‍ വഴിയൊരുക്കും, അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 




കൂടുതല്‍വാര്‍ത്തകള്‍.