CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 18 Minutes 35 Seconds Ago
Breaking Now

ഉദ്ഘാടന ചടങ്ങിന്റെ വേദിയില്‍ മന്ത്രിയും എംപിയും തമ്മില്‍ വാക്കു തര്‍ക്കം ; എംപി സംസാരിക്കേ മന്ത്രി വേദി വിട്ടു

എം പിയോട് ആലോചിക്കാതെ ഉദ്ഘാടനം തീരുമാനിച്ചുവെന്നായിരുന്നു കൊടിക്കുന്നില്‍ സുരേഷിന്റെ പരാതി.

ഉദ്ഘാടന ചടങ്ങിന്റെ വേദിയില്‍ മന്ത്രിയും എംപിയും തമ്മില്‍ വാക്ക് തര്‍ക്കം. കൊല്ലം നെടിയവിള ഇ എസ് ഐ ഡിസ്‌പെന്‍സറിയുടെ ഉദ്ഘാടന വേദിയില്‍ വെച്ചായിരുന്നു മന്ത്രി ടി.പി.രാമകൃഷ്ണനും കൊടിക്കുന്നില്‍ സുരേഷ് എം.പിയും തമ്മിലുള്ള വാക്ക് പോര്. ചടങ്ങ് തീരും മുന്‍പ് മന്ത്രി വേദി വിടുകയും ചെയ്തു

എം പിയോട് ആലോചിക്കാതെ ഉദ്ഘാടനം തീരുമാനിച്ചുവെന്നായിരുന്നു കൊടിക്കുന്നില്‍ സുരേഷിന്റെ പരാതി. എന്നാലും എം പി ഓഫിസില്‍ നല്‍കിയ ക്ഷണകത്തു പ്രകാരം പരിപാടിക്ക് വന്നു. എന്നാല്‍ വേദിയില്‍ എം പിക്കായി സീറ്റ് ഒരുക്കിയിരുന്നില്ല . കേന്ദ്ര മന്ത്രി ആയിരിക്കെ താനാണ് ഡിസ്‌പെന്‍സറിക്കായി ശ്രമം തുടങ്ങിയതെന്നും എല്‍ ഡി എഫ് സര്‍ക്കാര്‍ ഇതിനായി ഒന്നും ചെയ്തില്ലെന്നും എം പി ആരോപിച്ചു.

എന്നാല്‍ ഇത് മന്ത്രിയെ പ്രകോപിതനാക്കുകയും എംപി പ്രസംഗം തുടരവെ മന്ത്രി വേദി വിട്ടു. മറ്റ് പരിപാടികളുണ്ടായിരുന്നതിനാല്‍ എം പിയുടെ അനുവാദത്തോടെയാണ് വേദി വിട്ടതെന്നു മന്ത്രി ടി പി രാമകൃഷ്ണന്‍ വിശദീകരിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.