ആരാധകര്‍ക്ക് വാലന്റൈന്‍സ് ഡേ ആശംസകള്‍ നേര്‍ന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍. മകന്‍ ഇസഹാക്കിനൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടാണ് കുഞ്ചാക്കോയുടെ പുതുവത്സര ആശംസ. ഭാര്യ തന്ന മനോഹരമായ വാലന്റൈന്‍സ് ഡേ സമ്മാനം എന്ന് പറഞ്ഞ് ഇസഹാക്കിന് എടുത്തുയര്‍ത്തുന്ന ഒരു ചിത്രമാണ് ചാക്കോച്ചന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ഒപ്പം ആരാധകര്‍ക്കുമുള്ള ആശംസകളും.
കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും ഓരോ ദിനവും ഒന്നിനൊന്ന് സ്‌പെഷ്യലാണ്. പതിനാല് വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ ഇരുവരുടെയും ജീവിതത്തിലേക്ക് കടന്നു വന്ന കുഞ്ഞു ഇസയാണ് ഇവരുടെ ദിനങ്ങളെ സ്‌പെഷ്യലാക്കുന്നത്. ഏപ്രില്‍ പതിനേഴിനാണ് കുഞ്ചാക്കോ ബോബന് ഒരു ആണ്‍കുഞ്ഞ് ജനിച്ചത്. നീണ്ട പതിനാലു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമുള്ള കുഞ്ഞിന്റെ വരവ് ഇവരുടെ ജീവിതത്തെ മാറ്റി മറച്ചു