CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 27 Minutes 51 Seconds Ago
Breaking Now

നിയമസഭയില്‍ വലിയ നേട്ടം കൊയ്യുന്ന ആംആദ്മി ലോക്‌സഭയില്‍ മത്സരിക്കുമ്പോള്‍ പതറുന്നത് എന്തുകൊണ്ട് ; ചര്‍ച്ചയാകുന്നു

എഎപിയ്‌ക്കൊപ്പം അടിയുറച്ച് നില്‍ക്കുന്ന ഒരു വിഭാഗവും, ദേശീയ തെരഞ്ഞെടുപ്പില്‍ മറ്റ് പാര്‍ട്ടികള്‍ക്ക് വോട്ട് നല്‍കുന്ന രണ്ടാം വിഭാഗവും ദില്ലിയില്‍ സജീവമാണ്.

ഡല്‍ഹി നിയമസഭയിലേക്ക് ഇക്കുറിയും വമ്പിച്ച വിജയമാണ് ആം ആദ്മി പാര്‍ട്ടി സ്വന്തമാക്കിയത്. എഴുപതില്‍ 62 സീറ്റും വിജയിച്ച ആപ്പിന് 53.6% വോട്ട് വിഹിതവും ലഭിച്ചു. 2015 നിയമസഭാ തെരഞ്ഞെടുപ്പില്‍ 67 സീറ്റുകള്‍ നേടിയ അതേ നിലവാരത്തിലാണ് ഈ നേട്ടം, ആ വര്‍ഷം 54.3% വോട്ട് വിഹിതം. 

എന്നാല്‍ 2014, 2019 ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ഇതിന് നേര്‍ വിപരീതമാണ് ആപ്പിന്റെ പ്രകടനം, അക്കൗണ്ട് ശുദ്ധശൂന്യം. നിയമസഭാ തെരഞ്ഞെടുപ്പില്‍ ആപ്പിന് വോട്ട് ചെയ്യുന്ന രണ്ട് വിഭാഗം ജനങ്ങളുണ്ടെന്നാണ് രാഷ്ട്രീയ വിദഗ്ധര്‍ ഇതിനെ വിവരിക്കുന്നത്. എഎപിയ്‌ക്കൊപ്പം അടിയുറച്ച് നില്‍ക്കുന്ന ഒരു വിഭാഗവും, ദേശീയ തെരഞ്ഞെടുപ്പില്‍ മറ്റ് പാര്‍ട്ടികള്‍ക്ക് വോട്ട് നല്‍കുന്ന രണ്ടാം വിഭാഗവും ദില്ലിയില്‍ സജീവമാണ്. 

2013ല്‍ ആം ആദ്മി പാര്‍ട്ടി പിറന്നപ്പോള്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത് നഗരഹൃദയമായ ന്യൂ ഡല്‍ഹി പിസിയിലാണ്. എന്നാല്‍ 2014 ലോക്‌സഭാ, 2015 നിയമസഭാ, 2019 ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ഇതിന് മാറ്റം സംഭവിച്ചു. ഈ വര്‍ഷങ്ങളില്‍ എഎപിയ്ക്ക് ഏറ്റവും കൂടുതല്‍ വോട്ട് നല്‍കിയത് നോര്‍ത്ത്‌വെസ്റ്റ്, സൗത്ത് ഡല്‍ഹി മേഖലകളാണ്. 

ഇവിടങ്ങളിലാണ് ആപ്പിന്റെ അടിയുറച്ച പിന്തുണയുള്ളത്. ഇവര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടിയെ കൈവിടുന്നില്ല. എന്നാല്‍ ഇക്കുറി നിയമസഭയിലേക്ക് പോരാട്ടം നടന്നപ്പോള്‍ ചാന്ദ്‌നി ചൗക്കും, ന്യൂ ഡല്‍ഹി മേഖലയും എഎപിക്ക് വോട്ട് വിഹിതം വര്‍ദ്ധിപ്പിച്ചു. ലോക്‌സഭയില്‍ ഈ മേഖലകള്‍ ബിജെപിയെയോ, കോണ്‍ഗ്രസിനെയോ ആണ് പിന്തുണയ്ക്കാറുള്ളതെന്നാണ് വ്യക്തമാകുന്നത്. 

 




കൂടുതല്‍വാര്‍ത്തകള്‍.