CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 25 Minutes 32 Seconds Ago
Breaking Now

സമീക്ഷ STEPS 2020 ഉദ്ഘാടനം ഞായറാഴ്ച മാഞ്ചസ്റ്ററില്‍ ; കുട്ടികള്‍ക്ക് കോണ്‍ഫിഡന്‍സ് ബില്‍ഡിംഗ്, പേഴ്‌സണാലിറ്റി ഡെവലെപ്‌മെന്റ്, കരിയര്‍ ഗൈഡന്‍സ്, കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സ് തുടങ്ങിയ മേഖലകളില്‍ പരിശീലനം നല്‍കുന്നു

*സമീക്ഷ STEPS 2020* യ്ക്ക് മാഞ്ചസ്റ്ററില്‍   ഈ വാരാന്ത്യത്തില്‍  തിരശീല ഉയരും. ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. ഫെബ്രുവരി 16 ഞായറാഴ്ച  ഉച്ചയ്ക്ക് 1 മണി മുതല്‍ 6 മണി വരെയാണ് *STEPS 2020* അരങ്ങേറുന്നത്.

8 വയസ്സിനും 18 വയസ്സിനും ഇടയിലുള്ള കുട്ടികള്‍ക്ക് കോണ്‍ഫിഡന്‍സ് ബില്‍ഡിംഗ്, പേഴ്‌സണാലിറ്റി ഡെവലെപ്‌മെന്റ്,  കരിയര്‍ ഗൈഡന്‍സ്,  കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സ്  തുടങ്ങിയ മേഖലകളില്‍ പരിശീലനം നല്‍കാന്‍ വേണ്ടി സമീക്ഷ UK ആവിഷ്‌കരിച്ച പ്രോഗ്രാം ആണ് STEPS 2020. സമീക്ഷ UK യുടെ മാഞ്ചസ്റ്റര്‍ ബ്രാഞ്ച് ആണ് ഉദ്ഘാടന  പരിപാടിയുടെ സംഘാടകര്‍.

കുട്ടികളുടെ മനഃശാസ്ത്ര മേഖലയില്‍ വിദഗ്ധയും എഴുത്തുകാരിയും  ഷെഫീല്‍ഡ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ കോണ്‍സള്‍ട്ടന്റുമായ  Dr.  സീന പ്രവീണ്‍ ( Peditaric spychtarist), കോച്ചിംഗ് മേഖലയില്‍ പ്രഗത്ഭന്‍ ആയ Paul Connolli ( former spychologist, England hockey team) എന്നിവര്‍ ക്ലാസുകള്‍ എടുക്കുകയും കുട്ടികളുടെയും മാതാപിതാക്കളുടെയും സംശയങ്ങള്‍ക്ക് മറുപടി പറയുമായും ചെയ്യും.

കോച്ചിംഗ് മേഖലയില്‍ പ്രശസ്തരും നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുള്ള  മലയാളി ദമ്പതികളായ ജിജു സൈമണ്‍,  സീമ സൈമണ്‍, ലോകകേരളസഭാംഗവും വിദ്യാര്‍ത്ഥികളുടെയും യുവജനങ്ങളുടെയും ഇടയില്‍ പ്രവര്‍ത്തിച്ചു മികവ് തെളിയിച്ച ആഷിക് മുഹമ്മദ് നാസര്‍ എന്നിവരുടെ നേത്രത്വത്തില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ടീം ബില്‍ഡിംഗ് ഗെയിംസ് , മൈന്‍ഡ് ഗെയിംസ് തുടങ്ങിയ രസകരമായ ഇനങ്ങളും STEPS 2020 യില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നിരവധി മേഖലകളില്‍ മികവ് തെളിയിച്ച കുട്ടികളെ ആദരിക്കാനും പങ്കെടുക്കുന്ന കുട്ടികള്‍ക്ക് അവരുമായി ആശയവിനിമയം നടത്താനും ഉതകുന്ന *Meet the Stars* പരിപാടിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പരിപാടിക്ക് മികച്ച പ്രതികരണം ആണ് മാഞ്ചെസ്റ്റിറിലും സമീപപ്രദേശങ്ങളില്‍ നിന്നും ലഭിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.

സമീക്ഷ ദേശിയ സെക്രട്ടറി   ദിനേശ് വെള്ളാപ്പള്ളിയും  പ്രസിഡന്റ് സ്വപ്ന പ്രവീണും മറ്റു ഭാരവാഹികളും ചടങ്ങില്‍ സംബന്ധിക്കും.

STEPS 2020 കുട്ടികള്‍ക്കും  മാതാപിതാക്കള്‍ക്കും വളരെയേറെ ഉപയോഗപ്രദമാകുന്ന രീതിയില്‍ ആണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളതെന്നു സമീക്ഷ ഭാരവാഹികള്‍ അറിയിച്ചു. UK യുടെ മറ്റു പ്രദേശങ്ങളിലും STEPS 2020യുടെ സെഷനുകള്‍ നടത്താന്‍ സമീക്ഷ നേത്രത്വം തീരുമാനിച്ചിട്ടുണ്ട്.

 

വാര്‍ത്ത ബിജു ഗോപിനാഥ്.

 

 




കൂടുതല്‍വാര്‍ത്തകള്‍.