ഫിലിപ്പ് & ദി മങ്കിപെന്‍ എന്ന ചിത്രം മലയാളികള്‍ക്ക് സമ്മാനിച്ച ഒരു പുതുമയുണ്ട്. ആരും പ്രതീക്ഷിക്കാത്ത ദൈവത്തെ കാണിച്ചുതന്ന ഒരു കഥ. ആ ടീം വീണ്ടും എത്തുകയാണ്, ഇക്കുറി കഥ കടമറ്റത്ത് കത്തനാരുടേത്.
കഥയായും, സീരിയലായും ഇതുവരെ കേട്ടകഥകള്‍ക്ക് അപ്പുറത്തുള്ള കത്തനാരുടെ ജീവിതത്തെ ആസ്പദമാക്കിയാണ് സിനിമ 3ഡി രൂപത്തില്‍ എത്തുക. ജയസൂര്യയാണ് കത്തനാരായി വേഷമിടുന്നത്. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം ടീസര്‍ പുറത്തുവിട്ടിട്ടുണ്ട്.
റോജിന്‍ തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആര്‍. രാമാനന്ദ് തിരക്കഥ ഒരുക്കുന്നു. നീല്‍ ഡി കൂഞ്ഞ ഛായാഗ്രഹണവും, രാഹുല്‍ സുബ്രഹ്മണ്യന്‍ സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് നിര്‍മ്മാണം.