ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്ന് വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയും രംഗത്ത്. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടി അങ്ങേയറ്റം നിരാശാജനകമാണെന്നും പാര്‍ട്ടിയുടെ സമീപന രീതി മാറേണ്ട സമയം അതിക്രമിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാര്‍ട്ടിയുടെ സമീപന രീതി മാറണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ജയറാം രമേശ് രംഗത്തെത്തിയതിന് പിന്നാലെയാണ് സിന്ധ്യയും വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.
നിലവിലെ സാഹചര്യം അങ്ങേയറ്റം നിരാശയുണ്ടാക്കുന്നതാണ്. പുതിയ രീതിയും പുതിയ സമീപനവും അനിവാര്യമായിരിക്കുന്നു. കാലം മാറി. രാജ്യവും മാറിയിരിക്കുന്നു. നാം ജനങ്ങളിലേക്ക് ഇറങ്ങിയേ മതിയാകൂ. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഏതാനും സംസ്ഥാനങ്ങളില്‍ നാം സര്‍ക്കാരുണ്ടാക്കി, അദ്ദേഹം പറഞ്ഞു.
സ്വയം അഴിച്ചുപണിയാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറാണമെന്ന് മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് അഭിപ്രായപ്പെട്ടിരുന്നു. അല്ലെങ്കില്‍ നാം അപ്രസക്തരാകും. നമ്മുടെ ധാര്‍ഷ്ട്യം മാറ്റിവെക്കണം, അധികാരമില്ലാതായിട്ട് ആറു വര്‍ഷമായെങ്കിലും ഇപ്പോഴും മന്ത്രിമാരെപ്പോലെയാണ് നമ്മില്‍ പലരും പെരുമാറുന്നത്. പാര്‍ട്ടിയുടെ ഉള്ളടക്കവും രീതിയും മാറിയേ തീരുവെന്നും ജയ്‌റാം രമേശ് പറഞ്ഞിരുന്നു.