Breaking Now

ബി സി എന്‍ ക്‌നാനായ കാത്തോലിക അസോസിയേഷന് പുതിയ ഭാരവാഹിത്വം; പ്രസിഡന്റായി കാര്‍ഡിഫിലെ ഫിലിപ്പ് ജോസഫിനേയും സെക്രട്ടറിയായി ന്യൂപോര്‍ട്ടിലെ റ്റിജോ ജോസഫും തിരഞ്ഞെടുത്തു

ബി സി എന്‍ ക്‌നാനായകാത്തോലിക അസോസിയേഷന്റെ 2020  21 ലേക്കുള്ള  പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി കാര്‍ഡിഫിലെ ഫിലിപ്പ് ജോസഫും സെക്രട്ടറിയായി ന്യൂപോര്‍ട്ടിലെ റ്റിജോ ജോസഫും തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. പുതിയ കമ്മിറ്റിയുടെ പ്രവര്‍ത്തന ഉത്ഘാടനം ഫെബ്രുവരി 15ന് ശനിയാഴ്ച 10.30 ന് ന്യൂപോര്‍ട്ടിലെ നാഷ് വില്ലേജ് ഹോളില്‍ വച്ചു നടക്കുന്നതാണ്. വെയില്‍സിലെ ബ്രിന്‍മാവര്‍, കാര്‍ഡിഫ് , ന്യൂപോര്‍ട്ട് എന്നീ പ്രദേശങ്ങളില്‍ താമസിക്കുന്ന 51 കുടുംബാംഗങ്ങളുള്ള ബി സി എന്‍ ക്‌നാനായ കത്തോലിക് അസോസിയേഷന്‍ യുകെകെസിയേയില്‍ അംഗമായതിന്റെ  പത്താമത് വാര്‍ഷികവും കൂടി അന്നേ ദിവസം ആഘോഷിക്കുന്നതാണ്. ഈ ആഘോഷദിനത്തിലേക്ക് എല്ലാ അംഗങ്ങളെയും പ്രത്യേകം ക്ഷണിച്ചിരിക്കുന്നതായി പ്രസിഡണ്ട് ശ്രീ. ഫിലിപ്പ് ജോസഫ് അറിയിച്ചു. അസോസിയേഷന്റെ മറ്റു ഭാരവാഹികള്‍ ട്രെഷറര്‍  റെജി അബ്രാഹം, വൈസ് പ്രസിഡന്റ് ബിജു ജോസഫ്, ജോയിന്റ് സെക്രട്ടറി  പ്രീതി റോജി, ജോയിന്റ് ട്രഷറര്‍   ജോസ് കാച്ചപ്പിള്ളി, കെ സി വൈ എല്‍ ഡയറക്ടര്‍ ബിന്ധു റെജി,  വനിത ഫോറം  ഷൈനി മനു, സ്മിത ജോസ് എന്നിവരാണ്

 

 




കൂടുതല്‍വാര്‍ത്തകള്‍.