CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Hours 12 Minutes 23 Seconds Ago
Breaking Now

പാട്ടുപാടിച്ച് കാശുണ്ടാക്കാനറിയുന്ന പരിണതപ്രജ്ഞന്‍, പ്രളയമേ നന്ദി, ആഷിഖ് അബുവില്‍ നിന്ന് ഞാന്‍ ഫാസിസം പഠിച്ചു; പരിഹാസവുമായി സംവിധായകന്‍ ജോണ്‍ ഡിറ്റോ

പ്രളയ ഫണ്ട് സ്വരൂപിക്കുന്നതിനായി നടത്തിയ പരിപാടിയുടെ പണം സര്‍ക്കാരിന് നല്‍കിയില്ലെന്ന് ആഷിക് അബുവിനെതിരെ ആരോപണമുയര്‍ന്നിരുന്നു. ഇപ്പോഴിതാ ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംവിധായകനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ജോണ്‍ ഡിറ്റോ. ഫേസ്ബുക്ക് പേജിലൂടെയാണ് തന്റെ പഴയകാല സുഹൃത്തായ ആഷിഖ് അബുവിനെതിരെ സംവിധായകന്‍ ജോണ്‍ ഡിറ്റോ രംഗത്തെത്തിയിരിക്കുന്നത്. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം.

ആഷിക് അബു മഹാരാജാസില്‍ എന്റെ ജൂനിയറായിരുന്നു.

ഫേസ്ബുക്കില്‍ ആദ്യകാലം മുതല്‍ സുഹൃത്തുക്കളായിരുന്നു.

ഒരിക്കല്‍ ഹൈന്ദവ ഫാസിസത്തെക്കുറിച്ച്

ആഷിക്ക് രോഷം കൊണ്ടപ്പോള്‍

വളരെ

നിഷ്‌ക്കളങ്കനായ ഞാന്‍ ശാന്തനായി ചോദിച്ചു.

എന്താണ് ഫാസിസം..?

അന്ന് തന്നെ എന്നെ ആഷിക്ക് unfriend ചെയ്തു. പിന്നീട്

ഫാസിസം എന്താണെന്നറിയാന്‍ ഞാനേറെക്കാലം അലഞ്ഞു. ഗ്വാളിയോറിലും ഖരാനകളുടെ നാട്ടിലും..

പക്ഷെ സാധനം കിട്ടിയില്ല.

ഞങ്ങടെ ആലപ്പുഴയില്‍ CPM സമ്മേളനം വന്നപ്പോള്‍ വി.എസിന് ഇടം കിട്ടിയില്ലെങ്കിലും ആഷിക്ക് അബു ക്ഷണിതാവായി ഇരിക്കുന്നത് കണ്ടു.

പി.രാജീവിന്റെ ചങ്കാണാഷിക്ക്…

പാട്ടുപാടിച്ച് കാശുണ്ടാക്കാനറിയാവുന്ന

കേരളത്തിലെ പരിണതപ്രജ്ഞന്‍.

പ്രളയമേ നന്ദി.

നല്ലൊരു ഫിലിം മേക്കറില്‍നിന്ന് ഫാഷിസം ഞാന്‍ പഠിച്ചു.

ഇനിയൊരിക്കലും

ഞാനത് മറക്കില്ല.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.