Breaking Now

യു കെയിലെ പ്രമുഖ ഗായകർക്കൊപ്പം പതിനഞ്ചിലധികം യുവ ഗായകർ സംഗീതവിസ്മയമൊരുക്കും സംഗീതവും നൃത്തവും കലാവിരുന്നുമായി 7 ബീറ്റ്‌സ് സംഗീതോത്സവം സീസൺ -4 ചാരിറ്റി ഇവന്റും ഒ.എൻ.വി അനുസ്മരണവും വാറ്റ്ഫോർഡിൽ ഫെബ്രുവരി 29 ന്.

ആദ്യ മൂന്നു സീസണിന്റെ വൻ വിജയത്തിനു ശേഷം 7 ബീറ്റ്‌സ് സംഗീതോത്സവം സീസൺ-4 ചാരിറ്റി ഇവന്റും പത്മശ്രീ ഓ.എൻ.വി കുറുപ്പിന്റെ അനുസ്‌മരണവും  ലണ്ടനടുത്തുള്ള പ്രധാന പട്ടണമായ  വാറ്റ്ഫോർഡിൽ വീണ്ടും 7 മ്യൂസിക് ബാൻഡും,കേരളാ കമ്യൂണിറ്റി ഫൌണ്ടേഷൻ (KCF) വാറ്റ്ഫോർഡുമായി സംയുക്തമായി സഹകരിച്ചുകൊണ്ട് അതിവിപുലമായ നടത്തപ്പെടുന്നു.മലയാള സിനിമാഗാന രംഗത്ത് അതുല്യ സംഭാവനചെയ്ത, ഏതൊരു മലയാളിയുടെ മനസിൽ എന്നും നിറഞ്ഞു നിൽക്കുന്ന ഒട്ടനവധി നിത്യ ഹരിത ഗാനങ്ങൾ മലയാള ഭാഷക്ക് സമ്മാനിച്ച  പത്മശ്രീ ഒഎൻവി കുറുപ്പിന്റെ അനുസ്മരണവും ഫെബ്രുവരി 29 ശനിയാഴ്ച 3 മണി മുതൽ 11 മണി വരെ വാറ്റ്ഫോർഡിലെ ഹോളി വെൽ കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് നടത്തപ്പെടുന്നു .

യുകെയിലെ ടോപ്പ് 15 ൽ അധികം  യുവഗായകർ  സംഗീത വിസ്മയമൊരുക്കുമെന്നതാണ് ഇത്തവണത്തെ 7 ബീറ്റ്‌സ് സംഗീതോത്സവത്തിന്റെ  പ്രത്യേകത. സംഗീതോത്സവത്തിൽ ഓ.എൻ.വി ഗാനവുമായെത്തുന്നു ജിയാ ഹരികുമാർ, ബെർമിംഗ്ഹാം, ഡെന്ന ആൻ ജോമോൻ ബെഡ്ഫോർഡ്, അലീന സജീഷ് ബേസിംഗ്‌സ്‌റ്റോക്ക്, ഇസബെൽ ഫ്രാൻസിസ് ലിവർപൂൾ, അന്ന ജിമ്മി ബെർമിംഗ്ഹാം, ഡെന ഡിക്സ് നോട്ടിങ്ഹാം, കെറിൻ സന്തോഷ് നോർത്താംപ്ടൺ, ആനി ആലോസിസ്സ് ലൂട്ടൻ, ഫിയോന ബിജു ഹാവെർഹിൽ, ഫ്രേയ ബിജു ഹാവെർഹിൽ, ജോൺ സജി ലിവർപൂൾ, ദൃഷ്ടി പ്രവീൺ സൗത്തെൻഡ്, ജെയ്‌മി തോമസ് വാറ്റ്‌ഫോർഡ്, ജിസ്മി & അൻസിൻ ലിവർപൂൾ, ദിയ ദിനു വൂസ്റ്റർ, നാട്ടാന്യ നോർഡി (വോക്കിങ്) കൂടാതെ 7 ബീറ്റ്‌സ് സാരഥി മനോജ് തോമസ് (കെറ്ററിംഗ്‌ ), ലിൻഡ ബെന്നി (കെറ്ററിംഗ്‌ ), സത്യനാരായണൻ (നോർത്താംപ്ടൺ), ജോൺസൻ ജോൺ (ഹോർഷം), തോമസ് അലക്സ് (ലണ്ടൻ ), ഷാജു ജോൺ (സ്പാൽഡിങ്‌), മഴവിൽ സംഗീത സാരഥി അനീഷ് & ടെസ്സമോൾ (ബോൺമൗത് ), രഞ്ജിത് ഗണേഷ് (മാഞ്ചസ്റ്റർ), ഷാജു ഉതുപ് (ലിവർപൂൾ), ബിജു യോഹന്നാൻ (കൊവെൻട്രറി), മൗറീഷ്യൻ ഗായകൻ യൂകെയിലെ കുമാർ സാനു എന്നറിയപ്പെടുന്ന  സാൻ സാന്റോക് (ലണ്ടൻ), സജി സാമുവേൽ (ഹാരോ), ഹാർമോണിക്ക സംഗീത വിസ്മയവുമായി റോണി എബ്രഹാം (ബ്രിസ്റ്റോൾ), ജോൺ പണിക്കർ (വാറ്റ്‌ഫോർഡ്), ഫെബി (പീറ്റർബോറോ), ഉല്ലാസ് ശങ്കരൻ (പൂൾ), അഭിലാഷ് കൃഷ്ണ (വാറ്റ്‌ഫോർഡ്), ഷെനെ (വാറ്റ്‌ഫോർഡ്), സൂസൻ (നോർതാംപ്ടൺ),  ഡോക്ടർ കാതറീൻ ജെയിംസ് (ബെഡ്ഫോർഡ്), ലീമ എഡ്‌ഗർ (വാറ്റ്‌ഫോർഡ്), ഡോക്ടർ സുനിൽ കൃഷ്ണൻ (ബെഡ്ഫോർഡ്), ജോർജ് തോമസ് (വാറ്റ്‌ഫോർഡ്), ജോർജ് വർഗീസ് (വാറ്റ്‌ഫോർഡ്), റെജി തോമസ് (വൂസ്റ്റർ), ജിജോ മത്തായി (ഹൈ വൈകോംബ്), ജയശ്രീ (വാറ്റ്‌ഫോർഡ് ) എന്നിവർ ഗാനങ്ങൾ ആലപിക്കും

 നൃത്തവും സംഗീതവും ഒന്നുചേരുന്ന ഈ വേദിയിൽ യു കെയിൽ വിവിധ വേദികളിൽ കഴിവു തെളിയിച്ച സിനിമാറ്റിക് ക്ലാസിക്കൽ നൃത്ത ചുവടുകളുമായി എത്തുന്നത് മഞ്ജു സുനിൽ (റെഡ്‌ഡിങ് ) ടീം, ജിഷ സത്യൻ (നോർത്താംപ്ടൺ ) ഡാൻസ് സ്കൂളിലെ കുട്ടികളുടെ സിനിമാറ്റിക് ക്ലാസിക്കൽ ഫ്യൂഷൻ ജയശ്രീ (വാറ്റ്‌ഫോർഡ്), ഫ്യൂഷൻ ഡാൻസ് യുക്മ കലാപ്രതിഭ 2019 വിജയി ടോണി അലോഷ്യസ് (ല്യൂട്ടൻ) സിനിമാറ്റിക് ഡാൻസ്, മുൻ യുക്മ  കലാതിലകം മിന്നാ ജോസ് (സാലിസ്ബറി) അവതരിപ്പിക്കുന്ന കുച്ചിപ്പുടി, ഹോർഷം ബോയ്‌സ് ആരോൺ & ടീം നയിക്കുന്ന ഫ്യൂഷൻ ഡാൻസ്, ടാൻവി മേഘ്‌നാ (വാറ്റ്‌ഫോർഡ്) ടീം അവതരിപ്പിക്കുന്ന ഫ്യൂഷൻ, ഹോർഷം ഗേൾസ് ആൻഡ്രിയ, ഏംലിസ് ടീം ഫ്യൂഷൻ ഡാൻസ് ഡെന്ന ജോമോൻ (ബെഡ്ഫോർഡ് ) ക്ലാസിക്കൽ ഡാൻസ്, നിമ്മി, അനീറ്റ (വാറ്റ്‌ഫോർഡ്) & ടീം നയിക്കുന്ന സിനിമാറ്റിക് ഫ്യൂഷൻ എന്നിങ്ങനെ നിരവധി പ്രോഗ്രാമുകൾ അണിയറയിൽ ഒരുങ്ങുന്നു . തികച്ചും സൗജന്യമായി നടത്തപ്പെടുന്ന സംഗീതോത്സവം സീസൺ 4 ൽ യുകെയിലെ കലാ സാംസ്‌കാരിക രാഷ്ട്രീയ മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി പ്രമുഖർ പങ്കെടുക്കുന്നുണ്ട്. കൂടാതെ കളർ മീഡിയ ലണ്ടനും ബീറ്റ്‌സ് യുകെ ഡിജിറ്റലും ചേർന്നൊരുക്കുന്ന Full HD LED wall സംഗീതോത്സവം സീസൺ 4-നു മാറ്റേകും.

സംഗീതോത്സവം സീസൺ 4 ന്റെ മുഴുവൻ ദൃശ്യങ്ങളും മാഗ്‌നവിഷൻ ടിവി Live സംപ്രേഷണം ചെയ്യും. കൂടാതെ മിതമായ നിരക്കിൽ ഭക്ഷണം ലഭ്യമാകുന്ന വാട്ട്ഫോർഡ് KCF ന്റെ വനിതകൾ പാചകം ചെയ്യുന്ന സ്വാദേറും ലൈവ് ഭക്ഷണശാല വേദിയോട് ചേർന്ന് പ്രവർത്തിക്കുന്നതായിരിക്കും. തികച്ചും സൗജന്യമായി പ്രവേശനമൊരുക്കുന്ന ഈ കലാമാമാങ്കത്തിലേക്കു ഏവരെയും കുടുംബ സമേതം സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

ജോമോൻ മാമ്മൂട്ടിൽ :07930431445
സണ്ണിമോൻ മത്തായി :07727 993229
മനോജ് തോമസ് :‭07846 475589‬

വേദിയുടെ വിലാസം :
HolyWell Community Centre
Watford
WD18 9QD.
കൂടുതല്‍വാര്‍ത്തകള്‍.