CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 41 Minutes 4 Seconds Ago
Breaking Now

കീര്‍ത്തി സുരേഷുമായുള്ള അടുപ്പത്തെ കുറിച്ച് മഞ്ജിമ മോഹന്‍

അന്യഭാഷാ ചിത്രങ്ങളില്‍ കൂടുതല്‍ തിളങ്ങി നില്‍ക്കുന്ന നടിമാരാണ് കീര്‍ത്തി സുരേഷും മഞ്ജിമ മോഹനനും. തിരക്കുള്ള ഈ നടിമാര്‍ ഏറ്റവും അടുത്ത സുഹൃത്തുക്കളുമാണ്. ബാല്യകാലം തൊട്ടേ ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നും ഇന്നും അത് കൂടുതല്‍ തിളക്കത്തോടെ തന്നെയുണ്ടെന്നും മഞ്ജിമ പറയുന്നു.

'ബാല്യകാലം തൊട്ടേ ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. എന്റെ അച്ഛനും കീര്‍ത്തിയും അച്ഛനും അടുത്ത മിത്രങ്ങളാണ്. ഇന്നും ഞങ്ങളുടെ സൗഹൃദം കൂടുതല്‍ തിളക്കത്തോടെ തുടരുന്നു. അധികം സംസാരിക്കാന്‍ ഞങ്ങള്‍ക്ക് അവസരം കിട്ടുന്നില്ലെന്ന വിഷമമേയുള്ളു. രണ്ടുപേരും തിരക്കിലാണ്. കീര്‍ത്തിയ്ക്ക് എന്നോട് അത്യധികം സ്‌നേഹവും കെയറിംഗുമാണ്. എപ്പോഴും എന്ത് ഹെല്‍പ്പ് വേണേലും മടികൂടാതെ ചോദിക്കണം, ഫോണ്‍ ചെയ്യണം, എന്ത് സംശയം ഉണ്ടെങ്കിലും ചോദിക്കണം എന്നൊക്കെ പറയും. ഞാനത് ആവശ്യമനുസരിച്ച് ചെയ്യാറുമുണ്ട്.' മഞ്ജിമ പറഞ്ഞു.

കുറച്ചു സീനുകളിലെ ഉള്ളുവെങ്കിലും ആ കഥാപാത്രങ്ങളില്‍ ജനഹൃദയങ്ങളില്‍ എന്നുമുണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും മഞ്ജിമ പറയുന്നു. വളരെ ബുദ്ധിമുട്ടി അഭിനയിച്ചിട്ട് തീം നല്ലതല്ലെങ്കില്‍ എല്ലാവരുടെയും അദ്ധ്വാനവും പാഴാകും, മഞ്ജിമ പറഞ്ഞു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.