CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 15 Minutes 29 Seconds Ago
Breaking Now

പോക്‌സോ കേസില്‍ പ്രതിയായ സംഗീത അധ്യാപകന്‍ മരിച്ച നിലയില്‍ ; സ്‌കൂളിലെ സൂപ്രണ്ടും കൗണ്‍സിലറും ഡ്രൈവറും ചേര്‍ന്നു നടത്തിയ ഗൂഡാലോചനയെന്ന്കുറിപ്പ്

16 വിദ്യാര്‍ത്ഥികളാണ് സംഗീത അധ്യാപകന്‍ നരേന്ദ്രബാബുവിനെതിരെ പരാതിയുമായി രംഗത്ത് വന്നത്.

പോക്‌സോ കേസില്‍ പ്രതിയായ അധ്യാപകന്‍ മരിച്ച നിലയില്‍. ഏറ്റുമാനൂര്‍ സര്‍ക്കാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ സംഗീതാധ്യാപകന്‍ നരേന്ദ്രബാബുവിനെയാണ് വീടിനു സമീപത്തെ പുരയിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്‌കൂളിലെ സൂപ്രണ്ടും കൗണ്‍സിലറും ഡ്രൈവറും ചേര്‍ന്നു നടത്തിയ ഗൂഡാലോചനയെ തുടര്‍ന്നാണ് പോക്‌സോ കേസില്‍ കുടുക്കിയതെന്ന് ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. മൃതദേഹത്തിനു സമീപത്തു നിന്നാണ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്. നരേന്ദ്രബാബുവിന് 44 വയസുണ്ട്.

16 വിദ്യാര്‍ത്ഥികളാണ് സംഗീത അധ്യാപകന്‍ നരേന്ദ്രബാബുവിനെതിരെ പരാതിയുമായി രംഗത്ത് വന്നത്. ലൈംഗിക ചൂഷണം നടത്തുന്നുവെന്ന് കുട്ടികള്‍ കൗണ്‍സിലര്‍ക്ക് രേഖാമൂലം എഴുതി നല്‍കുകയായിരുന്നു. കൗണ്‍സിലര്‍ പ്രധാന അധ്യാപകനെയും സീനിയര്‍ സൂപ്രണ്ടിനെയും വിവരം അറിയിച്ചെങ്കിലും അവര്‍ പൊലീസിനോട് പരാതിപ്പെടാന്‍ തയ്യാറായിരുന്നില്ല .

രക്ഷിതാക്കളും കളക്ടറും നല്‍കിയ പരാതിയിലാണ് നരേന്ദ്ര ബാബുവിനെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. പ്രധാന അധ്യാപകനെതിരെയും സൂപ്രണ്ടിനെതിരെയും നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് 95 വിദ്യാര്‍ത്ഥിനികള്‍ പഠിപ്പ് അവസാനിപ്പിച്ച് സ്‌കൂള്‍ വിട്ട്‌പോയിരുന്നു. സമാന പരാതി മുമ്പും ഉണ്ടായിരുന്നു എന്നും ആരോപണം ഉയര്‍ന്നിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.