CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 15 Seconds Ago
Breaking Now

മുസ്ലീം സഹോദരങ്ങള്‍ക്ക് മഗ്‌രിബ് നിസ്‌കാരത്തിന് പള്ളി ഹാള്‍ തുറന്നുനല്‍കി വികാരിയിച്ചന്‍ ; സംഭവം കണ്ണൂരില്‍

പള്ളി വികാരിയുടെ നിലപാടിനെ പ്രശംസിച്ച് നിരവധി ആളുകളാണ് സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തുവരുന്നത്

മുസ്ലീം സഹോദരങ്ങള്‍ക്ക് മഗ്!രിബ് നിസ്‌കാരത്തിന് പള്ളി ഹാള്‍ തുറന്നുനല്‍കി വികാരിയിച്ചന്‍. കണ്ണൂര്‍ എടൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയുടെ ഹാള്‍ തുറന്നു നല്‍കിയാണ് വികാരിയായ ഫാ ആന്റണി മുതുകുന്നേല്‍ മതസൗഹാര്‍ദതയുടെ മാതൃകയായിരിക്കുന്നത്.

കഴിഞ്ഞ ദിവസം പൗരത്വ നിയമ ഭേദഗതിക്കെതിരെ എടൂരില്‍ നടന്ന ലോങ് മാര്‍ച്ചിനിടെയാണ് സംഭവം. വൈകുന്നേരം ആറരയോടെയാണ് മാര്‍ച്ച് അവസാനിച്ചത്. പ്രദേശത്ത് മുസ്ലീം പള്ളി ഇല്ലാത്തതിനാല്‍ നിസ്‌കാരത്തിന് മൈതാനം ആവശ്യപ്പെട്ട് പള്ളി വികാരിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ പൊടി നിറഞ്ഞ മൈതാനം നിസ്‌കാരത്തിന് ബുദ്ധിമുട്ടാകുമെന്നു മറുപടി നല്‍കി പാരീഷ് ഹാള്‍ തുറന്നു നല്‍കുകയായിരുന്നു.

അതേസമയം പള്ളി വികാരിയുടെ നിലപാടിനെ പ്രശംസിച്ച് നിരവധി ആളുകളാണ് സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തുവരുന്നത്. മാര്‍ച്ചില്‍ പങ്കെടുത്ത സണ്ണി ജോസഫ് എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ പള്ളി അധികൃതരെ പ്രശംസിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ആറളത്തു നിന്ന് എടൂരലേക്കായിരുന്നു ലോങ് മാര്‍ച്ച്.

 




കൂടുതല്‍വാര്‍ത്തകള്‍.