CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
27 Minutes 57 Seconds Ago
Breaking Now

അക്രമാസക്തമായ ജനക്കൂട്ടത്തില്‍ നിന്നും ഒരു മുസ്ലീം കുടുംബത്തെ രക്ഷിച്ച് ബിജെപി കൗണ്‍സിലര്‍ ; സംഭവിക്കുന്നത് ആശങ്കാജനകമായ കാര്യങ്ങള്‍

രാജ്യതലസ്ഥാനത്ത് സിഎഎയെ അനുകൂലിച്ചും, എതിര്‍ത്തുമുള്ള പ്രതിഷേധക്കാര്‍ അക്രമങ്ങളിലേക്ക് നീങ്ങിയതോടെയാണ് ഈ സംഭവം

ഡല്‍ഹിയിലെ പല ഭാഗങ്ങളിലും വര്‍ഗ്ഗീയമായി ചേരിതിരിഞ്ഞുള്ള അക്രമങ്ങള്‍ പടരുകയാണ്. ഇതിനിടെയാണ് ഒരു ബിജെപി കൗണ്‍സിലര്‍ സമൂഹത്തിന് മാതൃകയാകുന്ന പ്രതിരോധ നടപടി സ്വീകരിച്ച് വാര്‍ത്തകളില്‍ നിറയുന്നത്. അക്രമാസക്തമായ ജനക്കൂട്ടത്തില്‍ നിന്നും ഒരു മുസ്ലീം കുടുംബത്തെയും, അവരുടെ വീടുമാണ് ഈ കൗണ്‍സിലര്‍ രക്ഷപ്പെടുത്തിയത്. 

യമുനാ വിഹാറിലെ ബിജെപി വാര്‍ഡ് കൗണ്‍സിലര്‍ പ്രമോദ് ഗുപ്തയാണ് ഷാഹിദ് സിദ്ദിഖി എന്നയാളുടെ കുടുംബത്തിന്റെ രക്ഷയ്‌ക്കെത്തിയത്. നൂറ്റിയമ്പതോളം വരുന്ന ജനക്കൂട്ടം ഇവരുടെ വീടിന് തീകൊളുത്തുമെന്ന് ഭയന്നിരിക്കുമ്പോഴാണ് ഗുപ്ത ഈ കുടുംബത്തെയും, ഇവരുടെ വീടും രക്ഷപ്പെടുത്തിയത്. 

രാത്രി 11.30ഓടെയാണ് സംഭവങ്ങളെന്ന് സിദ്ദിഖി ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. ജനക്കൂട്ടം 'ജയ് ശ്രീ റാം' വിളിച്ച് ഇവരുടെ മേഖലയിലേക്ക് മാര്‍ച്ച് ചെയ്തു. ഈ ജനക്കൂട്ടം പോലീസ് ബാരിക്കേഡ് ഇല്ലാതിരുന്ന വഴിയിലൂടെയാണ് മുസ്ലീങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയിലേക്ക് എത്തിയത്. വീടിന് താഴെയുള്ള ബുട്ടീക്കിന് ഇവര്‍ തീകൊളുത്തി. ഒപ്പം കാറും, ബൈക്കും കത്തിച്ചു. 

ഈ സമയത്താണ് വിവരം അറിഞ്ഞ് സിദ്ദിഖിയുടെ സുഹൃത്ത് കൂടിയായ ബിജെപി കൗണ്‍സിലര്‍ പ്രമോദ് ഗുപ്ത സ്ഥലത്തെത്തിയത്. കൂടുതല്‍ നാശനഷ്ടങ്ങള്‍ക്ക് കാരണമാകാതെ ഗുപ്ത ജനക്കൂട്ടത്തെ നിയന്ത്രിച്ചു. രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെയും കൂട്ടി സിദ്ദിഖിയെയും, കുടുംബത്തെയും അദ്ദേഹം രക്ഷപ്പെട്ടു. പ്രമോദ് ഗുപ്ത ഇടപെട്ടില്ലെങ്കില്‍ ജനക്കൂട്ടം വീടിനും തീകൊളുത്തുമായിരുന്നെന്ന് സിദ്ദിഖി വ്യക്തമാക്കി. 

രാജ്യതലസ്ഥാനത്ത് സിഎഎയെ അനുകൂലിച്ചും, എതിര്‍ത്തുമുള്ള പ്രതിഷേധക്കാര്‍ അക്രമങ്ങളിലേക്ക് നീങ്ങിയതോടെയാണ് ഈ സംഭവം. പോലീസുകാരന്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.