CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 32 Minutes 42 Seconds Ago
Breaking Now

ഡല്‍ഹിയില്‍ ഏറ്റുമുട്ടല്‍ ; വെടിയേറ്റ 14 കാരന്‍ നടുറോഡില്‍ കിടന്നത് ആറു മണിക്കൂര്‍

ആശുപത്രിയിലെത്തിക്കാന്‍ അക്രമകാരികള്‍ ആംബുലന്‍സിനെ പോലും അനുവദിച്ചില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പൗരത്വനിയമത്തിനെതിരെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ള ഏറ്റുമുട്ടല്‍ കലാപത്തിലേക്ക് മാറിയിരിക്കുകയാണ്. അതിനിടെ വെടിയേറ്റ പതിനാലുകാരനെ ആശുപത്രിയിലെത്തിക്കാന്‍ അക്രമകാരികള്‍ ആംബുലന്‍സിനെ പോലും അനുവദിച്ചില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഗോകുല്‍പുരി, മോജ്പുര മേഖലകളില്‍ നിരവധി വാഹനങ്ങളും കടകളും തീവച്ച് നശിപ്പിച്ചു. മോജ്പുരയില്‍ അക്രമികളുടെ വെടിവയ്പ്പില്‍ മാധ്യമ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പരുക്കേറ്റു.

 

നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടും റോഡുകളിലിടനീളം ആള്‍ക്കൂട്ടം ആയുധങ്ങളുമായി തമ്പടിച്ച് നില്‍ക്കുകയാണ്. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ വിവിധ സ്ഥലങ്ങളില്‍ ഇപ്പോഴും സംഘര്‍ഷം തുടരുന്നു. ഡല്‍ഹിയില്‍ സംഘര്‍ഷം വ്യാപിക്കുന്നയിടത്ത് കര്‍ഫ്യൂ പ്രഖ്യാപിക്കുകയാണ്. 

6000ത്തില്‍പ്പരം പൊലീസുകാരെയും അര്‍ധ സൈനികരെയുമാണ് വിന്യസിച്ചിരിക്കുന്നത്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമത്തിലാണ് പോലീസ്.




കൂടുതല്‍വാര്‍ത്തകള്‍.