CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 14 Minutes 36 Seconds Ago
Breaking Now

ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം 300 കഷ്ണങ്ങളാക്കി ; മുന്‍ കരസേന ഡോക്ടര്‍ക്ക് ജീവപര്യന്തം

62 കാരിയായ ഭാര്യ ഉഷശ്രീ പരീദയെ സോംനാഥ് കൊലപ്പെടുത്തി

ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം മുന്നൂറു കഷ്ണങ്ങളാക്കിയ കേസില്‍ മുന്‍ കരസേന ഡോക്ടര്‍ക്ക് ജീവപര്യന്തം ശിക്ഷ. ഖുര്‍ദ ജില്ല സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ദൃക്‌സാക്ഷികള്‍ ഇല്ലാത്ത കേസില്‍ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് 78 കാരനായ സോംനാഥ് പരീദയെ കോടതി ശിക്ഷിച്ചത്.

2013 ലാണ് കേസിന് ആസ്പദമായ സംഭവം.62 കാരിയായ ഭാര്യ ഉഷശ്രീ പരീദയെ സോംനാഥ് കൊലപ്പെടുത്തി. വിദേശത്ത് താമസിക്കുന്ന മകള്‍ക്ക് രണ്ടാഴ്ചയോളം അമ്മയെ ഫോണില്‍ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് സംശയം തോന്നിയതാണ് കൊലപാതക വിവരം ലഭിച്ചത്. അമ്മയോട് സംസാരിക്കണമെന്ന് പറഞ്ഞപ്പോള്‍ സോം നാഥ് സമ്മതിച്ചില്ല. തുടര്‍ന്ന് അന്വേഷിക്കാന്‍ ബന്ധുവിനോട് പറഞ്ഞു.വീട്ടിലെത്തിയ ബന്ധുവിന് സംശയം തോന്നി പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ മൃതദേഹം 300 കഷ്ണങ്ങളാക്കി സ്റ്റീല്‍ പാത്രത്തിലാക്കിയ നിലയില്‍ കണ്ടെത്തി. മൃതദേഹം മുറിക്കാനുപയോഗിച്ച ആയുധങ്ങളും കണ്ടെത്തിയിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.