Breaking Now

പതിമൂന്നാമത് ആറ്റുകാല്‍ പൊങ്കാല ഈസ്റ്റ്ഹാം ശ്രീ മുരുകന്‍ ക്ഷേത്രത്തില്‍ മാര്‍ച്ച് 9 ന്

ലണ്ടന്‍: ഇന്ത്യക്ക് പുറത്ത് ഏറ്റവും കൂടുതല്‍ തവണ തുടര്‍ച്ചയായി പൊങ്കാല അര്‍പ്പിക്കപ്പെട്ട ചരിത്രം  പതിമൂന്നാം വര്‍ഷത്തിലേക്കു കടക്കുന്ന ആറ്റുകാല്‍ പൊങ്കാലക്കുള്ള ഒരുക്കങ്ങള്‍ ലണ്ടനിലെ ഈസ്റ്റ്ഹാം ശ്രീ മുരുകന്‍ ക്ഷേത്രത്തില്‍ പൂര്‍ത്തിയായി. വനിതകളുടെ ശക്തികേതമായ ആറ്റുകാലമ്മക്ക് പൊങ്കാലയര്‍പ്പിക്കുവാന്‍ യു കെ യിലുള്ള ദേവീ ഭക്തര്‍ക്ക് അനുഗ്രഹ വേദി ഈ വര്‍ഷവും ഒരുക്കുന്നത് ബ്രിട്ടീഷ് ഏഷ്യന്‍ വിമന്‍സ് നെറ്റ് വര്‍ക് എന്ന മലയാളി വനിതകളുടെ സാംസ്‌കാരിക സംഘടനയാണ്. മാര്‍ച്ച് 9 നു തിങ്കളാഴ്ച രാവിലെ ഒമ്പതു മണിക്ക് പൊങ്കാലക്കായുള്ള പൂജാദികര്‍മ്മങ്ങള്‍ ആരംഭിക്കും.

പ്രാര്‍ത്ഥനയുടെയും,വിശ്വാസത്തിന്റെയും, ദേവീ കടാക്ഷത്തിന്റെയും ശക്തി ഒന്നു കൊണ്ട് മാത്രമാണ് ലണ്ടനില്‍ കഴിഞ്ഞ പന്ത്രണ്ടു വര്‍ഷങ്ങളായി പൊങ്കാല വിജയകരമായി തുടര്‍ന്ന് പോവുവാന്‍ കഴിഞ്ഞതെന്ന് ബ്രിട്ടീഷ് ഏഷ്യന്‍ വുമണ്‍സ് നെറ്റ് വര്‍ക്ക് (മുന്‍ ആറ്റുകാല്‍ സിസ്റ്റേഴ്‌സ് സംഘടന) ചെയറും, മുഖ്യ സംഘാടകയും, സാമൂഹ്യ പ്രവര്‍ത്തകയും, എഴുത്തുകാരിയുമായ കൗണ്‍സിലര്‍  ഡോ.ഓമന ഗംഗാധരന്‍ അഭിപ്രായപ്പെട്ടു.  

ഈസ്റ്റ്ഹാമിലെ ശ്രീ മുരുകന്‍ ടെമ്പ്‌ലിന്റെ ആദിപരാശക്തിയായ ജയദുര്‍ഗ്ഗയുടെ നടയിലെ വിളക്കില്‍ നിന്നും കേരളീയ തനിമയില്‍ വേഷഭൂഷാതികളോടെ എത്തുന്ന ദേവീ ഭക്തരുടെ താലത്തിലേക്ക് തുടര്‍ന്ന് ദീപം പകര്‍ന്നു നല്‍കും. പൊങ്കാല ആചരണത്തിന്റെ ഭാഗമായി താലപ്പൊലിയുടെയും,പഞ്ച വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ക്ഷേത്രത്തിന്റെ സമുച്ചയത്തിലെ ലക്ഷ്മി, ഭദ്ര തുടങ്ങി എല്ലാ ദേവപ്രതിഷ്ടകളെയും വലം വെച്ചു കൊണ്ടാണ് ഭദ്രദീപം യാഗാര്‍പ്പണ പീഡത്തിലെത്തിക്കുക.

വിശിഷ്ഠ വ്യക്തികള്‍ പങ്കെടുക്കുന്ന പൊങ്കാലയില്‍, കമ്യൂണിറ്റി നേതാക്കള്‍,  മെംബര്‍മാര്‍, ഈസ്റ്റ്ഹാം ഹൈ സ്ട്രീറ്റ്, ന്യൂഹാം ഗ്രീന്‍ സ്ട്രീറ്റ് എന്നിവിടങ്ങളിലെ ബിസിനസുകാര്‍, സ്വയം പ്രോപ്പര്‍ട്ടീസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യു എ ഇ എക്‌സ്‌ചേഞ്ച്, തട്ടുകട റെസ്റ്റോറന്റ് ആനന്ദപുരം റെസ്റ്റോറന്റ്, സീലാന്‍സ് സൂപ്പര്‍‌സ്റ്റോര്‍ അടക്കം നിരവധിയായ അഭ്യുദയകാംക്ഷികളുടെ സഹായങ്ങളും പ്രോത്സാഹനങ്ങളും ബ്രിട്ടീഷ് ഏഷ്യന്‍ വുമണ്‍സ് നെറ്റ്വര്‍ക്കിന്റെ ആരോഗ്യസാമൂഹ്യപ്രവര്‍ത്തനങ്ങളുടെ വിജയങ്ങള്‍ക്കു പിന്നിലുണ്ട്.

നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിപ്പോരുന്ന ബ്രിട്ടീഷ് ഏഷ്യന്‍ വുമണ്‍സ് നെറ്റ് വര്‍ക്ക് ലണ്ടന്‍ ബ്രെസ്റ്റ് ക്യാന്‍സര്‍ സൊസൈറ്റിയുടെ മുഖ്യ പ്രായോജകരുമാണ്.

സര്‍വ്വ ഐശ്വര്യങ്ങള്‍ക്കും, സമാധാനത്തിന്നുമായി ആചരിക്കുന്ന പൊങ്കാലയിടലിനു ശേഷം ആറ്റുകാല്‍ അമ്മയുടെ അനുഗ്രഹവും തേടി സായൂജ്യം അണയുവാനും ഉള്ള സുവര്‍ണാവസരമാണ്  ഇവിടെ ഒരുക്കുന്നത്. സംഘാടക സമിതി, ഏവരെയും സ്‌നേഹപൂര്‍വ്വം പൊങ്കാലയിലേക്ക് ക്ഷണിച്ചു കൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

Dr. Omana Gangadharan : 07766822360

Sree Murugan Temple: 02084788433

Please come and join us on 9th March from 9AM, at London Sree Murugan Temple, Browning Road/ Church Road Junction, Manor Park, London E12 6AF, UK

Appachan kannanchira

 

 




കൂടുതല്‍വാര്‍ത്തകള്‍.