ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ കീഴിലുള്ള മരിയന്‍ മിനിസ്റ്റ്രിയുടെ നേത്രുത്വത്തില്‍ 'മരിയന്‍ ഫസ്റ്റ് സാറ്റര്‍ഡേ റിട്രീറ്റും, വിമലഹൃദയ സമര്‍പ്പണവും, വിമലഹ്രുദയ ജപമാലയും മാര്‍ച്ച് ഏഴാം തീയതി ശനിയാഴ്ച നടത്തപ്പെടുന്നു. മരിയന്‍ മിനിസ്റ്റ്രി സ്പിരിച്ചല്‍ ഡയറക്ടര്‍ ടോമി ഇടാട്ട് അച്ചനും ബഹുമാനപ്പെട്ട ബിനോയി നിലയാറ്റിങ്കലച്ചനും, ഡീക്കന്‍ ജോയിസും, മരിയന്‍ മിനിസ്റ്റ്രി ടീമും ശുശ്രൂഷകള്‍ക്ക് നേത്രുത്വം നല്‍കുന്നതാണ്. മാര്‍ച്ച് 7 ന്, ശനിയാഴ്ച രാവിലെ ഒന്‍പതിനു ആരംഭിക്കുന്ന ശുശ്രുഷകള്‍ വൈകുന്നേരം മൂന്ന് മണിയോടെ സമാപിക്കും.
വലിയ നോമ്പിലൂടെയുള്ള അനുതാപത്തിന്റെയും, സമര്‍പ്പണത്തിന്റെയും, സഹനത്തിന്റെതുമായ ആല്മീയ തീര്‍ത്ഥയാത്രയില്‍ കൂടുതലായ ദൈവീക അനുഭവം നുകരുവാനും, പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥത്തില്‍ തിരുവചന ശുശ്രുഷയില്‍ പങ്കു ചേര്‍ന്ന് കൃപാവരങ്ങള്‍ പ്രാപിക്കുവാനും, അനുഗ്രഹദായകമായ മരിയന്‍ ശുശ്രുഷകളിലേക്ക് ഏവരെയും സസ്‌നേഹം സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ജോണ്‍ കെ. ജെ( 07908868448) ജിജി രാജനേയോ (07865 080689) ബന്ധപ്പെടുവാന്‍ താല്പര്യപ്പെടുന്നു.
St. Theresa of the Child Jesus Catholic Church,
Weldon Way, Merstham, Redhill, Surrey, RH1 3RA
Appachan kannanchira