Breaking Now

നോമ്പുകാല നവീകരണ ധ്യാനം ബ്രിസ്റ്റോള്‍ ഫിഷ്‌പോണ്ട്‌സ് സെന്റ് ജോസഫ് കാത്തലിക് ചര്‍ച്ചില്‍ ഫെബ്രുവരി 28,29 തിയതികളില്‍..

ഈ വര്‍ഷം ക്ലിപ്റ്റണ്‍ രൂപത ' year of communion' ആഘോഷിക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി 28നും 29നും വൈകുന്നേരം 5.30 മുതല്‍ 8.30 വരെ പ്രമുഖ ധ്യാന ഗുരുവും എംഎസ്എഫ്എസ് സഭാംഗത്തിന്റെ ജനറല്‍ സുപ്പീരിയറുമായ റവ ഫാ എബ്രഹാം വെട്ടുവേലില്‍ , ബ്രിസ്റ്റോള്‍, ഫിഷ്‌പോണ്ട്‌സ് സെന്റ് ജോസഫ് കാതലിക് ചര്‍ച്ചില്‍ നോമ്പുകാല നവീകരണ ധ്യാനം നയിക്കും. ജപമാല പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന ശുശ്രൂഷയില്‍ വിശുദ്ധ കുര്‍ബാന, ധ്യാന പ്രസംഗം, ദിവ്യ കാരുണ്യാരാധനയും ഉണ്ടായിരിക്കും.

ക്ലിപ്റ്റണ്‍ രൂപതയുടെ സെന്റ് ജോസഫ് കാതലിക് ഇടവക ഒരുക്കിയിരിക്കുന്ന ഈ നോമ്പുകാല നവീകരണ ശുശ്രൂഷയില്‍ പങ്കെടുത്ത് ദൈവാനുഗ്രഹത്താല്‍ നിറയുവാന്‍ എല്ലാവരേയും സസ്‌നേഹം ക്ഷണിച്ചുകൊണ്ട് ഇടവക വികാരി റവ ഫാ പോള്‍ വെട്ടിക്കാട്ട

അഡ്രസ് സെന്റ് ജോസഫ് കാതലിക് ചര്‍ച്ച്, ഫോറസ്റ്റ് റോഡ്, ഫിഷ്‌പോണ്ട്‌സ്, ബ്രിസ്‌റ്റോള്‍, BS16 BQT 

വാര്‍ത്ത ; സി ലീന മേരി




കൂടുതല്‍വാര്‍ത്തകള്‍.