CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 58 Seconds Ago
Breaking Now

ആരോഗ്യമേഖല ജീവനക്കാര്‍ക്ക് ആത്മവിശ്വാസമേകി നിര്‍മ്മല സീതാരാമന്‍

തൂപ്പുകാര്‍ മുതല്‍ വാര്‍ഡ് ജീവനക്കാരും, നഴ്‌സുമാരും, പാരാമെഡിക്കുകളും, ടെക്‌നീഷ്യന്‍മാരും, ഡോക്ടര്‍മാരും, സ്‌പെഷ്യലിസ്റ്റുകളും, മറ്റ് ആരോഗ്യ ജീവനക്കാരെയും ഈ പ്രത്യേക ഇന്‍ഷുറന്‍സ് സ്‌കീം കവര്‍ ചെയ്യും.

കൊറോണയെ നേരിടാന്‍ 21 ദിവസത്തെ അടച്ചുപൂട്ടലിന് വിധേയമാകുന്ന രാജ്യത്തെ ഏറ്റവും കൂടുതല്‍ ബാധിക്കപ്പെടുന്ന പാവപ്പെട്ടവര്‍ക്കും, ദിവസ വേതനക്കാര്‍ക്കും സഹായം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. 'ഇന്നത്തെ നടപടികള്‍ പാവപ്പെട്ടവരില്‍ പാവപ്പെട്ടവരിലേക്ക് എത്തുന്നതിനാണ് ലക്ഷ്യം വെയ്ക്കുന്നത്, ഭക്ഷണവും, പണവും അവരുടെ കൈകളിലേക്ക് എത്തണം, അടിസ്ഥാന ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാനും, വാങ്ങാനും ബുദ്ധിമുട്ട് നേരിടരുത്', സീതാരാമന്‍ 1.70 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിക്കവെ വ്യക്തമാക്കി.

അതേസമയം പാവപ്പെട്ടവര്‍ക്ക് പുറമെ കൊറോണാവൈറസിന് എതിരായ പോരാട്ടത്തില്‍ മുന്നിലുള്ള ആരോഗ്യ രംഗത്തെ ജീവനക്കാര്‍ക്കും ആശ്വാസ പാക്കേജില്‍ പ്രാമുഖ്യം നല്‍കിയതാണ് നിര്‍മ്മല സീതാരാമന്റെ പ്രഖ്യാപനങ്ങളില്‍ ഏറ്റവും ശ്രദ്ധേയം. ആരോഗ്യ ജീവനക്കാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ഓരോരുത്തര്‍ക്കും 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

തൂപ്പുകാര്‍ മുതല്‍ വാര്‍ഡ് ജീവനക്കാരും, നഴ്‌സുമാരും, പാരാമെഡിക്കുകളും, ടെക്‌നീഷ്യന്‍മാരും, ഡോക്ടര്‍മാരും, സ്‌പെഷ്യലിസ്റ്റുകളും, മറ്റ് ആരോഗ്യ ജീവനക്കാരെയും ഈ പ്രത്യേക ഇന്‍ഷുറന്‍സ് സ്‌കീം കവര്‍ ചെയ്യും. 'കൊവിഡ്19 രോഗികളെ പരിചരിക്കുന്നതിന് ഇടയില്‍ എന്തെങ്കിലും തരത്തിലുള്ള അത്യാഹിതം സംഭവിത്താല്‍ ആരോഗ്യ പ്രൊഫഷണലുകള്‍ക്ക് സ്‌കീം പ്രകാരം 50 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കും', ധനമന്ത്രി വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാരിനും, സംസ്ഥാന സര്‍ക്കാരിനും കീഴിലുള്ള എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളും, വെല്‍നെസ് സെന്ററുകളും, ആശുപത്രികളും ഈ സ്‌കീമിന്റെ ഭാഗമാകും. കൊറോണാവൈറസ് മഹാമാരിയെ നേരിടാന്‍ ഏകദേശം 22 ലക്ഷം ആരോഗ്യ ജീവനക്കാര്‍ക്കാണ് ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കുക. മഹാമാരിക്ക് എതിരായി പോരാടുമ്പോള്‍ മുന്നില്‍ നിന്ന് നയിക്കുന്നവര്‍ക്ക് പരിരക്ഷയേകി ആത്മവിശ്വാസം കൈമാറുന്നതിലാണ് നിര്‍മ്മല സീതാരാമന്‍ വിജയിച്ചിരിക്കുന്നത്. 

 




കൂടുതല്‍വാര്‍ത്തകള്‍.