Breaking Now

രണ്ടു ലോക മഹാ യുദ്ധങ്ങളെ അതിജീവിച്ച ബ്രിട്ടനിലെ പ്രായം കൂടിയ ആമ എലിയുടെ കടിയേറ്റു ചത്തു..

1882 - ൽ ജനിച്ച തോമസ്‌ എന്ന ആമ ബ്രിട്ടനിലെ ഏറ്റവും പ്രായം കൂടിയ ആമയാണ്. 130 വയസ്സായ ഈ ആമ എലിയുടെ കടിയേറ്റാണ് ചത്തത്.

 

ആറു രാജവാഴ്ച്ചയും രണ്ടു ലോക മഹാ യുദ്ധങ്ങളെയും അതിജീവിച്ച ബ്രിട്ടനിലെ എറ്റവും പ്രായം കൂടിയ നിവാസിയുമായിരുന്ന തോമസ്‌ എന്ന 130 വയസുള്ള ആമയ്ക്ക് പക്ഷെ ഒരു എലിയുടെ കടിയെ അതിജീവിക്കാൻ സാധിച്ചില്ല. 1945 - ൽ ബോംബ്‌ സ്ഫോടനത്തിൽ തകർന്നടിഞ്ഞ എസ്സെക്സിലെ ഒരു കെട്ടിടത്തിന്റെ അവശിഷ്ടങ്ങളായ കല്ലും ചരലും നീക്കം ചെയ്തപ്പോൾ ആണ് 1882 - ൽ ജനിച്ച ആമയെ കിട്ടിയത്. ഗ്ലാഡ്സ്ടോൻ പ്രധാനമന്ത്രി ആയിരിക്കുന്ന കാലത്ത് ജനിച്ച തോമസ്‌ ആമ എലിയുടെ ആക്രമണത്തെയും അതിജീവിക്കുമെന്നാണ് കരുതിയത് എന്ന് തോമസിന്റെ ഉടമസ്ഥയായ ജൂണ്‍ ലീ ഗലെസ് പറഞ്ഞു. അഞ്ചു ദിവസം ഭക്ഷണം നല്കിയിരുന്നത് ട്യൂബ് വഴിയാണ് എന്ന് പറഞ്ഞ അവർ അഞ്ചു ദിവസം ആന്റിബയോട്ടിക്കുകൾ നൽകിയെങ്കിലും ഫലമുണ്ടായില്ല എന്നും പറഞ്ഞു. തങ്ങളുടെ കുടുംബത്തിലെ ഒരു അംഗത്തെയാണ്‌ നഷ്ടമായത് എന്ന് അവർ വിഷമത്തോടെ പറഞ്ഞു.

ലീഗലെസിനു 35 വർഷം മുൻപ് അവരുടെ കസിനായ ഗ്രെയ്സ് ഹിൽഡിച്ചിൽ നിന്നുമാണ് തോമസിനെ ലഭിച്ചത്. 1922 - ൽ ഗ്രെയ്സിന്റെ പിതാവ് ഹാരി ഒരു സമ്മാനമായി നൽകിയതാണ് തോമസ്‌ എന്ന ആമയെ. പിന്നീട് എസ്സെക്സിലെ വീട്ടിൽ ഗ്രെയ്സിനോടൊപ്പം ജീവിച്ചു പോന്ന തോമസ്‌ ആമയെ പിന്നീട് 1945 - ൽ ആ വീട് നാസി ബോംബാക്രമണത്തിൽ ആ വീട് തകർന്നപ്പോൾ ഉണ്ടായ അവശിഷ്ടങ്ങളിൽ നിന്നുമാണ് കണ്ടെടുത്തത്. തോമസ്‌ എന്ന് പേരിട്ടു വളർത്തിയ ഈ യഥാർഥത്തിൽ ഒരു പെണാമയായിരുന്നു. ലീ ഗലെസിനു ലഭിച്ചതിൽ പിന്നെയാണ് ഈ സത്യം തിരിച്ചറിഞ്ഞത്. പക്ഷെ ഇതിനകം തന്നെ രാജ്യത്തിന്റെ മൊത്തം ശ്രദ്ധ കേന്ദ്രമായി ഈ ആമ മാറിയതിനാൽ ലീ ഗലെസ് പിന്നീട് ഈ നാമം മാറ്റിയില്ല.പലരും ഈ ആമയുടെ പേര് തോമസീന എന്നാക്കാൻ ആവശ്യപ്പെട്ടുവെന്ന് ലീ ഗലെസ് പറഞ്ഞു. തോമസിന് കൂട്ടായി 50 വയസുള്ള ഗോർകിയും കർസ്റ്റൈഅസും ഉണ്ടായിരുന്നു. 30 വർഷത്തിൽ ഏറെയായി ഈ മൂന്നു ആമകളും ഗലെസിന്റെ പൂന്തോട്ടത്തിൽ സ്വൈര്യ വിഹാരം നടത്തിയിരുന്നെങ്കിലും ഇതിനു മുൻപ് ഒരിക്കലും അവയെ ആരും ഉപദ്രവിച്ചിട്ടില്ല എന്ന് ഗലെസ് പറഞ്ഞു. എന്നാൽ ഒടുവിൽ ഒരു എലിയുടെ ആക്രമണത്തിൽ ഏറ്റ പരിക്ക് തോമസിന്റെ ജീവനെടുക്കുകയായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.