Breaking Now

കൈ കൊണ്ടെഴുതുന്ന പ്രിസ്ക്രിപ്ഷനുകൾക്ക് അറുതിയായി ; ഇനി ഇലക്ട്രോണിക്ക് പ്രിസ്ക്രിപ്ഷൻ

ഇനി മുതൽ മരുന്ന് കുറിച്ച് തരുന്നത് അവസാനിക്കുന്നു പകരം 260 മില്ല്യൻ പൗണ്ടിന്റെ ഇലക്ട്രോണിക് മെഷീൻ മരുന്നുകൾ കുറിക്കും.

 

ഡോക്ടർമാർ കുറിച്ച് കൊടുക്കുന്ന മരുന്നുകൾ മാറി പോകുന്നത് മൂലമുള്ള മരണം ഒഴിവാക്കാനായി പുതിയ ഇലക്ട്രോണിക് മെഷീൻ രംഗത്ത്. ആരോഗ്യ സെക്രട്ടറി ജെറമി ഹന്റ് 260 മില്ല്യൻ പൗണ്ട് വില വരുന്ന ഈ മെഷീൻ വഴി മരുന്നുകൾ വിതരണം ചെയ്യുന്നത് മൂലം അനാവശ്യ മരണങ്ങൾ ഒഴിവാക്കാം എന്ന പ്രത്യാക്ഷയിലാണ്. കുറിച്ച് കൊടുത്ത മരുന്നുകൾ മാറിയത് മൂലവും അധിക ഡോസ് നൽകിയത് കാരണവും കഴിഞ്ഞ വർഷം എൻ എച്ച് എസ്സിൽ 11 മരണങ്ങൾ സംഭവിച്ചിരുന്നു. രോഗികളെ കുറിച്ചുള്ള വിവരങ്ങൾ നഷ്പ്പെടുന്നത് മൂലം മരുന്നുകൾ മാറി പോവുന്നതായി കണ്ടെത്തി. എട്ട് ശതമാനം ആശുപത്രികളിൽ നിന്നും രോഗികൾക്ക് നൽകുന്ന മരുന്ന് കുറിപ്പുകളിൽ അക്ഷര പിശക് ഉള്ളതായി കണ്ടെത്തി.നൂറു കണക്കിന് രോഗികൾ അനാവശ്യമായി മരിച്ച മിഡ് സ്റ്റാഫോർട്ഷയർ ആശുപത്രിയുടെ പശ്ചാത്തലത്തിൽ അന്വേഷണം നടത്തിയ ഫ്രാൻസിസ് കമ്മീഷന്റെ ശുപാര്‍ശകൾ അംഗീകരിക്കുന്നതായി ജെറമി ഹന്റ് ഇന്ന് പ്രഖ്യാപനം നടത്തും. ആദ്യ ഘട്ടം എന്ന നിലയ്ക്ക് ആശുപത്രികളിൽ നിലവിലുള്ള പേപ്പർ പ്രിസ്ക്രിപ്ഷൻസും രോഗവിവരങ്ങൾ പേപ്പറുകളിൽ രേഖപ്പെടുത്തുന്നതും മാറ്റുന്നതിനായിട്ടാണ് ശ്രമിക്കുക. 2018 ഓടെ എൻ എച്ച് എസ്സിലെ പ്രവർത്തനങ്ങൾ മുഴുവൻ ഡിജിറ്റൽ സാങ്കേതികവിദ്യയിലേക്ക് മാറുമെന്നാണ് കരുതുന്നത്. ഓരോ രോഗിക്കും ഓരോ ബാർകോഡ് നൽകി അത് കമ്പ്യൂട്ടർ വഴി ഡോക്ടർമാർ നേരിട്ട് ഫാർമസിയിലേക്ക് അയക്കുകയാണ് ചെയ്യുന്നത്.

മോശമായ കൈയ്യക്ഷരം മൂലമുള്ള തെറ്റുകൾ ഇത് വഴി ഒഴിവാക്കാൻ സാധിക്കും എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അത് വഴി കൂടുതൽ സുരക്ഷിതത്വം ഉറപ്പിക്കാനും സാധിക്കുമെന്ന് അവർ പറയുന്നു. ആളുകളുടെ രോഗ വിവരം ഉന്നത സാങ്കേതികവിദ്യ വഴി സൂക്ഷിക്കുന്നതിനാൽ അവർ എവിടെ ചികിത്സ തേടിയവരാണെങ്കിലും കൃത്യമായി അറിയുവാൻ ഇത് ഡോക്ടർമാരെ സാഹയിക്കുകയും അത് വഴി കൂടുതൽ സുരക്ഷിതത്വം കൈ വരിക്കാൻ സാധിക്കുമെന്നുമാണ് കരുതുന്നത് എന്ന് ജെറമി ഹന്റ് പറഞ്ഞു. 2015 ഓടെ തങ്ങളുടെ രോഗികളെ കുറിച്ചുള്ള ജിപിയുടെ റെക്കോർഡുകൾ ഓണ്‍ലൈനായി ലഭിക്കുമെന്ന് ഇതിനകം തന്നെ ഗവെന്മെന്റ് പ്രഖ്യാപിച്ചിരുന്നു. ഓണ്‍ലൈൻ വഴി ജിപിമാരെ മുൻക്കൂട്ടി ബുക്ക്‌ ചെയ്യുവാനുള്ള സംവിധാനവും ഉടൻ തന്നെ നിലവിൽ വരും.

 

 




കൂടുതല്‍വാര്‍ത്തകള്‍.