Breaking Now

കാപ്പിയെ മറന്നേക്കൂ .... ഇനി മുതൽ കഫെയ്ൻ നിങ്ങളുടെ ടൂത്ത് ബ്രെഷിലും..

രാവിലെ എഴുന്നേൽക്കുമ്പോൾ അഞ്ചു മിനിറ്റ് കൂടി കിടക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്ന് നിങ്ങൾ കരുതാറുണ്ടോ? എന്നാൽ നിങ്ങൾക്കിതാ ഒരു സന്തോഷ വാർത്ത‍. പല്ല് ബ്രഷ് ചെയ്യുമ്പോൾ കാപ്പി കുടിച്ച അനുഭൂതി തരുന്ന പേസ്റ്റുകൾ കോൾഗെയ്റ്റിന്റെ പരിഗണനയിൽ.

പല്ല് ബ്രഷ് ചെയ്യുമ്പോൾ കാപ്പി കുടിച്ച പ്രതീതി ലഭിക്കുന്ന തരത്തിലുള്ള പേസ്റ്റുകൾ ഇറക്കാൻ ആലോചിക്കുന്നതായി പ്രശസ്ത പേസ്റ്റ് നിർമ്മാതാക്കളായ കോൾഗെയ്റ്റ് ആലോചിക്കുന്നതായി പറഞ്ഞു. ഇതിന്റെ പേറ്റെന്റ് ലഭിക്കുന്നതിനായുള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. മറ്റു പല രുചികളുടെ പാച്ചുകളും ബ്രഷിനോടൊപ്പം ലഭ്യമാക്കാനുള്ള ആലോചനയും ഉണ്ട്. ഇതിനെല്ലാം പുറമേ മരുന്നുകളും ഈ തരത്തിൽ പച്ച രൂപത്തിൽ ആക്കാൻ കോൾഗെയ്റ്റിനു ആലോചനയുണ്ടെന്ന് പറഞ്ഞു. പേറ്റെന്റ് ലഭിക്കാനായി കോൾഗെയ്റ്റ് പാൽമോലീവ്‌ സമർപ്പിച്ചിരിക്കുന്ന അപേക്ഷയിൽ ഉയർന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് സാധാരണ ടൂത്ത് ബ്രഷുകളിൽ ഇവയുടെ ഫ്ലേവറുകൾ ഉറപ്പിച്ചതിനു ശേഷം പല്ല് ബ്രഷ് ചെയ്യുമ്പോൾ സാവധാനം ഇത് അലിഞ്ഞു ചേരുകയാണ് ചെയ്യുന്നത്.

മിന്റ് ഫ്ലേവർ മുതൽ ആപ്പിൾ ഫ്ലേവർ, കാഫെയ്ൻ രുചി വരെ നീളുന്നു ഇവരുടെ രുചിക്കൂട്ടങ്ങളുടെ ലിസ്റ്റ്. രാവിലെ ഉറക്കത്തിന്റെ ആലസ്യത്തിൽ നിന്നും ഉണർവിന്റെ പുത്താൻ അനുഭൂതിയിലേക്ക് ഇത് നമ്മളെ കൊണ്ട് പോകുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഒരു പാച്ച് മൂന്നു മാസം വരെ ഉപയോഗിക്കാൻ സാധിക്കും. ആസ്പിരിൻ പോലെയുള്ള മരുന്നുകളുടെ പാച്ചുകളും വിശപ്പിനെ ശമിപ്പിക്കാൻ സാധിക്കുന്ന അപ്പിറ്റൈറ്റ് സപ്രസ്സന്റുകളും ഇറക്കാൻ കമ്പനിയ്ക്ക് ഉദ്ദേശമുണ്ട്. പെറെന്റ്റ് അപേക്ഷയിൽ ആപ്പിളിന്റെ ആകൃതിയിൽ ഉള്ള ബ്രഷുകളിൽ ആപ്പിൾ ഫ്ലേവറും ഇലയുടെ രൂപത്തിൽ ഉള്ള പാച്ച് മിന്റ് ഫ്ലേവറും നൽകുന്നു.  

പല്ലിനു രക്ഷ നൽകുന്നതിനോടൊപ്പം പല തരത്തില ഉള്ള രുചികൾ നൽകുവാനും അത് വഴി ഇന്ദ്രിയങ്ങളെ ഉത്തേജിപ്പിക്കാൻ കഴിവുള്ളതു എന്നാണ് പറഞ്ഞിരിക്കുന്നത്. പച്ചമുളകിന്റെയും കുരുമുളകിന്റെയും രുചികൾ ഉൾപ്പെടുത്താനുള്ള ആലോചനയും ഉള്ളതായി കമ്പനി വെളിപ്പെടുത്തുന്നു. 

 




കൂടുതല്‍വാര്‍ത്തകള്‍.