Breaking Now

ജിൻ എന്ന് കരുതി വിഷം കലർന്ന മദ്യം കഴിച്ച ബ്രിട്ടീഷ് യുവതി ഇൻഡോനേഷ്യയിൽ വച്ചു മരിച്ചു.

ഇൻഡോനേഷ്യൻ കാടുകൾ കാണുവാൻ തന്റെ സുഹൃത്തുമൊത്ത് പോയ ബ്രിട്ടീഷ് യുവതി അവിടത്തെ പ്രാദേശിക കടയിൽ നിന്നുമാണ് ജിൻ എന്ന ലേബൽ ഒട്ടിച്ച മദ്യം വാങ്ങിയത്. എന്നാൽ അത് ജിൻ ആയിരുന്നില്ല മറിച്ചു വിഷമദ്യം ആയിരുന്നു.

എസ്സെക്സിലെ ഗ്രേറ്റ്‌ വാക്കറിങ്ങിൽ ബ്യൂട്ടി തെറാപിസ്റ്റ് ആയ ചെൻയീ എമ്മൊൻസ് (28) തന്റെ സുഹൃത്തായ ജോയ് കുക്കും (21) മൊത്താണ് സൗത്ത് ഏഷ്യൻ രാജ്യങ്ങൾ കാണാൻ പോയത്. അവിടെ വച്ച ഇവർക്ക് കൂട്ടായി മറ്റൊരു ആണ്‍ സുഹൃത്തിനെയും കിട്ടി. ഇൻഡോനേഷ്യൻ കാടുകൾ കാണുവാൻ ഇറങ്ങി തിരിച്ച ഇവർ പോകുന്ന വഴി ഒരു പ്രാദേശിക കടയിൽ നിന്നും ജിൻ എന്ന ലേബൽ ഒട്ടിച്ച മദ്യം വാങ്ങി കയ്യില കരുതിയിരുന്നു. കാറിൽ എത്തിച്ചേർന്ന ഇവർ അവിടെ തങ്ങുകയും കയ്യില കരുതിയ മദ്യം കഴിക്കുകയും ചെയ്തു. എന്നാൽ കഴിച്ചയുടൻ തന്നെ മൂന്നു പേർക്കും അസ്വസ്ഥതകൾ അനുഭവപ്പെട്ടു. 

ദിവസങ്ങൾക്കുള്ളിൽ ചെൻയീയുടെ അവസ്ഥ മോശമായി. തന്റെ കണ്ണുകളുടെ കാഴ്ച നഷ്ടപ്പെടുന്നതായി പറഞ്ഞ ചെൻയീയെ ഒരു ഐ ക്ലിനിക്കിൽ എത്തിച്ചു. കാട്ടിൽ ആയതിനാൽ ദിവസങ്ങളോളം യാത്ര ചെയ്താണ് ചെൻയീയെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിയ ഉടൻ തന്നെ ഇവരെ മറ്റൊരു ആശുപത്രിയായ സുമാത്രയിലെ മെഡാനിലുള്ള ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അവിടെ വച്ച് ഇവർ കോമയിലായി. ഏപ്രിൽ 25 നു ചെൻയീയുടെ ജീവാൻ നില നിർത്തി പോന്ന മെഷീനുകൾ അവരുടെ മാതാപിതാക്കളുടെ അനുവാദത്തോടെ ഓഫ് ചെയ്തു.തികഞ്ഞ ഒരു മുസ്ലീം രാഷ്ട്രമായ ഇൻഡോനേഷ്യയിൽ വൈൻ, ബിയർ എന്നിവയ്ക്കെല്ലാം ഉയർന്ന നികുതികൾ ആണ് ചുമത്തിയിരിക്കുന്നത്. അതിനാൽ അനധികൃതമായി മദ്യം ഉണ്ടാക്കുന്നവർ ഇവിടെ ഏറെയുണ്ട്. അറാക്ക് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. എന്നാൽ ചിലർ ഒരു പടി കൂടി മുന്നോട്ട് പോകും. ശരീരത്തിന് ഹാനികരമായ മെഥനോൾ ഇതിൽ ചേർക്കും. മെഥനോൾ വളരെയധികം വിഷമുള്ളതാണ്. ഇത് ശരീരത്തിനകത്ത് ചെന്നാൽ കിഡ്നിയെയും കണ്ണിനെയെല്ലാം ബാധിക്കും എന്തിനേറെ 30 മില്ലി ലിറ്റർ അകത്തു ചെന്നാൽ മതി മനുഷ്യൻ മരിക്കാൻ. വിഷ മദ്യം കഴിച്ചു മരണമടഞ്ഞ ചെൻയീയുടെ മരണം ഒറു ഒറ്റപ്പെട്ട സംഭവം അല്ല. 2005 - ൽ 25 പേരാണ് ഇത്തരത്തിൽ മരിച്ചത്. അതിൽ 2 പേര് ബ്രിട്ടീഷുക്കാർ ആയിരുന്നു. ജിൻ എന്ന ലേബൽ ഒട്ടിച്ച കുപ്പി ഒറിജിനൽ ആയിരുന്നു. ഇതിലെ ജിൻ മാറ്റിയിട്ട് മെഥനോൾ കലർന്ന മദ്യം ഒഴിച്ചതാകാം എന്ന് ചെൻയീയുടെ സഹോദരൻ പറഞ്ഞു. മദ്യ വിൽപ്പന നടത്തിയ കട സംഭവത്തെ തുടർന്ന് അടച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

 




കൂടുതല്‍വാര്‍ത്തകള്‍.