CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 2 Minutes 22 Seconds Ago
Breaking Now

ക്രിമിനലുകള്‍ക്കൊപ്പം പിറന്നാള്‍ പാര്‍ട്ടി ആഘോഷം ; ഹൈദരാബാദിലെ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

മുന്‍പും മഹേന്ദര്‍ റെഡ്ഡി ക്രിമിനലുകളുമായി ചങ്ങാത്തം കൂടുന്നെന്ന പരാതി ഉയര്‍ന്നിരുന്നു

ചൂതാട്ട കേസിലെ ക്രിമിനലുകള്‍ക്കൊപ്പം പിറന്നാള്‍ ദിനത്തില്‍ പാര്‍ട്ടി ആഘോഷിച്ച ഹൈദരാബാദിലെ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. മംഗള്‍ഹട്ട് പോലീസ് സ്റ്റേഷന്‍ ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ മഹേന്ദര്‍ റെഡ്ഡിയെയാണ് ഹൈദരാബാദ് പോലീസ് കമീഷണര്‍ സസ്‌പെന്‍ഡ് ചെയ്തത്.

മുന്‍പും മഹേന്ദര്‍ റെഡ്ഡി ക്രിമിനലുകളുമായി ചങ്ങാത്തം കൂടുന്നെന്ന പരാതി ഉയര്‍ന്നിരുന്നു. കഞ്ചാവ് കടത്തുന്നവരുമായും ചൂതാട്ട സംഘാടകരുമായും മറ്റ് കുറ്റവാളികളുമായും സൗഹാര്‍ദ്ദ ബന്ധം പുലര്‍ത്തുന്നെന്ന് മഹേന്ദര്‍ റെഡ്ഡിക്കെതിരെ പരാതികളുണ്ടായിരുന്നു.

ചൂതാട്ട സംഘാടകര്‍ക്കൊപ്പം റെഡ്ഡി പിറന്നാളാഘോഷിക്കുന്നതിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേകുറിച്ച് വകുപ്പ് തലത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യമുയര്‍ന്നു. അന്വേഷണത്തെ തുടര്‍ന്നാണ് പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഉന്നത ഉദ്യോഗസ്ഥന്‍ ഉത്തരവിട്ടത്.

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.