CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 48 Minutes 6 Seconds Ago
Breaking Now

'ഇംഗ്ലീഷില്‍ മറുപടി പറഞ്ഞു, ഇനി ഹിന്ദിയില്‍ വേണോ'; ഇപി ജയരാജനെക്കുറിച്ചുള്ള ചോദ്യത്തില്‍ ക്ഷുഭിതനായി സീതാറാം യെച്ചൂരി

ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്‌റുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ കൂടിക്കാഴ്ച നടത്തിയെന്ന വിവാദത്തില്‍ പ്രതികരിക്കാതെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിഷയത്തില്‍ കേരളത്തില്‍ പാര്‍ട്ടി മറുപടി പറഞ്ഞിട്ടുണ്ടെന്നും കൂടുതലൊന്നും പറയാനില്ലെന്നും യെച്ചൂരി പറഞ്ഞു.

ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് 'ഇംഗ്ലീഷില്‍ മറുപടി പറഞ്ഞു, ഇനി ഹിന്ദിയില്‍ വേണോ' എന്ന് യെച്ചൂരി ചോദിച്ചു. കേരളത്തില്‍ എത്ര സീറ്റ് നേമെന്ന ചോദ്യത്തിന്, ഇത് രാഷ്ട്രീയപോരാട്ടമാണെന്നും എല്ലാ സീറ്റിലും വിജയിക്കാനാണ് മത്സരിക്കുന്നത് എന്നും യെച്ചൂരിപറഞ്ഞു.

ജയരാജന്‍ ജാവദേക്കര്‍ കൂടിക്കാഴ്ചയില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. ഇപി ജയരാജന്‍ വേണ്ടത്ര ജാഗ്രത കാട്ടിയില്ലെന്നും വഞ്ചിക്കുന്നവരുമായി കൂട്ടുകൂടുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയായിടും. ഇത് ശക്തമായ ഗൂഢാലോചനയാണ്. ചില പ്രത്യേക ശക്തികള്‍ പ്രവര്‍ത്തിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.