CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 5 Minutes 5 Seconds Ago
Breaking Now

സ്വത്ത് ചോദിച്ചിട്ട് കൊടുത്തില്ല, വ്യവസായിയെ മകന്‍ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

പേരാമ്പലര്‍ ജില്ലയില്‍ ശ്രീ അമൃത ഇന്‍ഡസ്ട്രിസ് എന്ന പേരില്‍ വ്യവസായ സ്ഥാപനങ്ങള്‍ നടത്തുന്ന 63 വയസുകാരനായ കുളന്തയ് വേലുവിനെയാണ് 40കാരനായ മകന്‍ സന്തോഷ് മര്‍ദിച്ചത്

തമിഴ്‌നാട്ടില്‍ വ്യവസായിയെ മകന്‍ അതിക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. വ്യവസായിയുടെ മരണത്തിന് പിന്നാലെയാണ് നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഇതിന് പിന്നാലെ നാല്‍പ്പതു വയസുകാരനായ മകന്‍ സന്തോഷ് അറസ്റ്റിലായി. ഫെബ്രുവരി 16ന് നടന്ന മര്‍ദനത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്.

പേരാമ്പലര്‍ ജില്ലയില്‍ ശ്രീ അമൃത ഇന്‍ഡസ്ട്രിസ് എന്ന പേരില്‍ വ്യവസായ സ്ഥാപനങ്ങള്‍ നടത്തുന്ന 63 വയസുകാരനായ കുളന്തയ് വേലുവിനെയാണ് 40കാരനായ മകന്‍ സന്തോഷ് മര്‍ദിച്ചത്. നേരത്തെ സ്വത്തു ചോദിച്ചു സന്തോഷ് പലവട്ടം അച്ഛനെ സമീപിച്ചെങ്കിലും അനുകൂല പ്രതികരണം ഇല്ലാതായതോടെയായിരുന്നു ഈ കൊടും ക്രൂരത. ഭാര്യവീട്ടില്‍ താമസിക്കുന്ന സന്തോഷ് സംഭവ ദിവസം രാവിലെ കുടുംബ വീട്ടിലേക്ക് കയറിച്ചെന്ന് അച്ഛനെ മര്‍ദിക്കുകയരുന്നു. 

ബഹളം കേട്ട് ഓടിയെത്തിയ അയല്‍ക്കാര്‍ വേലുവിനെ ആശുപത്രിയിലേക്ക്  മാറ്റാന്‍ ശ്രമിക്കുന്നന്നതിനിടയിലും കലിയടങ്ങാതെ അതിക്രമം തുടര്‍ന്നു. മകന്റെ ക്രൂരമായ ആക്രമണം അതിജീവിക്കാന്‍ വേലുവിനായില്ല. തീര്‍ത്തും അവശനായ വേലു കഴിഞ്ഞയാഴ്ച വീട്ടില്‍ വച്ചു മരിച്ചു. പിന്നാലെയാണ് കുടുംബംഗങ്ങള്‍ പോലീസിന് പരാതി നല്‍കിയതും മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടതും. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കാട്ടിക്കളത്തൂര്‍ പൊലീസ് സന്തോഷിനെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ സന്തോഷിനെ മെയ് അഞ്ചാം തീയ്യതി വരെ റിമാന്‍ഡ് ചെയ്തു.

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.