CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 29 Minutes 14 Seconds Ago
Breaking Now

ഒന്നാം റാങ്കിന് പിന്നാലെ അധിക്ഷേപം, പിന്തുണച്ച് ഷേവിംഗ് കമ്പനിയുടെ പരസ്യം; രൂക്ഷമായി വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ

പ്രാചിയുടെ ഫോട്ടോ പത്രങ്ങളില്‍ പ്രസിദ്ധികരിച്ചപ്പോള്‍ രൂക്ഷമായ കളിയാക്കലുമായി സോഷ്യല്‍ മീഡിയ സജീവമായി.

ഉത്തര്‍പ്രദേശില്‍ നിന്നും പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചപ്പോള്‍ 98.5 ശതമാനം വിജയം നേടി പ്രാചി ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികളെവരെ ഞെട്ടിച്ചു. ഇത്രയും ഉയര്‍ന്നൊരു വിജയ ശതമാനം സ്വപ്നങ്ങളില്‍ മാത്രമാണെന്നാണ് ഭൂരുഭാഗം വിദ്യാര്‍ത്ഥികളുടെയും അഭിപ്രായം. എന്നാല്‍ പ്രാചിയുടെ ഫോട്ടോ പത്രങ്ങളില്‍ പ്രസിദ്ധികരിച്ചപ്പോള്‍ രൂക്ഷമായ കളിയാക്കലുമായി സോഷ്യല്‍ മീഡിയ സജീവമായി. എന്നാല്‍ ഇത്തരം ബോഡി ഷെമിംഗിനെതിരെ സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം ആളുകള്‍ പ്രതികരിച്ച് കൊണ്ട് രംഗത്തെത്തി. അക്കാദമിക് മികവിന് പകരം രൂപത്തെ കുറിച്ചുള്ള അധിക്ഷേപം നിര്‍ത്തണമെന്ന് മിക്കയാളുകളും പ്രതികരിച്ചു. 

ഇതിനിടെ സാമൂഹിക മാധ്യമങ്ങളില്‍ പ്രാചി നേരിട്ട ബോഡി ഷെയിമിംഗിനെ തങ്ങളുടെ പരസ്യത്തിന് വേണ്ടി ഉപയോഗപ്പെടുത്തി ഒരു ഷേവിംഗ് ബ്രാന്റ് രംഗത്തെത്തിയപ്പോള്‍ സാമൂഹിക മാധ്യമങ്ങള്‍ ഷേവിംഗ് കമ്പനിക്കെതിരെ രൂക്ഷ പ്രതികരണം ഉയര്‍ന്നിരിക്കുകയാണ്. ഇതു പരിഹാസ്യമാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.