CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 24 Minutes 46 Seconds Ago
Breaking Now

സുധാകരന്‍ ബിജെപിയുമായി 90 ശതമാനം ചര്‍ച്ചയും നടത്തിയിരുന്നു, സുധാകരന്റെ സാമ്പത്തിക പ്രതിസന്ധി തീര്‍ക്കാന്‍ തീരുമാനമായിരുന്നു ; ടി ജി നന്ദകുമാര്‍

കെ മുരളീധരന്‍, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായും ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചില്ല

ഇ പി ജയരാജനല്ല, കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് ബിജെപിയുമായി കൂടുതല്‍ അടുത്തതെന്ന് ടി ജി നന്ദകുമാര്‍. സുധാകരന്‍ ബിജെപിയുമായി 90 ശതമാനം ചര്‍ച്ചയും നടത്തിയിരുന്നു. സുധാകരന്റെ സാമ്പത്തിക പ്രതിസന്ധി തീര്‍ക്കാന്‍ തീരുമാനമായിരുന്നു. എന്നാല്‍ കെപിസിസി അധ്യക്ഷ സ്ഥാനം ലഭിച്ചതോടെ ചര്‍ച്ച മുന്നോട്ട് പോയില്ലെന്ന് ടി ജി നന്ദകുമാര്‍.

കെ മുരളീധരന്‍, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായും ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചില്ല. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ശോഭാ സുരേന്ദ്രനെ വിട്ട് നേരിട്ടാണ് കുഞ്ഞാലിക്കുട്ടിയുമായി ചര്‍ച്ച നടത്തിയത്. കേരളത്തില്‍ കോണ്‍ഗ്രസിനെ പിടിച്ചിട്ട് കാര്യമില്ലെന്നും ഹിന്ദുക്കള്‍ കൂടുതലായും ഇടതിന്റെ കൂടെയാണെന്നും അതുകൊണ്ട് ലെഫ്റ്റിനെ മാനേജ് ചെയ്യണമെന്നും അതാണ് ഇനി തീരുമാനമെന്നും ജാവദേക്കര്‍ കൂടിക്കാഴ്ചയില്‍ ഇപിയോട് പറഞ്ഞു. യുഡിഎഫ് നേതാക്കളെ കണ്ടെന്ന് പറഞ്ഞ് ഇപിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കവെയാണ് ഇക്കാര്യങ്ങള്‍ പറഞ്ഞതെന്നും ടി ജി നന്ദകുമാര്‍ വ്യക്തമാക്കി.

ചര്‍ച്ച നടത്തിയെന്നത് സുധാകരന്‍ നിഷേധിച്ചില്ലല്ലോ എന്നും നന്ദകുമാര്‍ പറഞ്ഞു. സുധാകരന്‍ നിഷേധിക്കട്ടെ എന്നും നന്ദകുമാര്‍ വെല്ലുവിളിച്ചു. കുഞ്ഞാലിക്കുട്ടിയെ കേന്ദ്രത്തില്‍ പ്രതിഷ്ഠിക്കാമെന്ന് പറഞ്ഞു. ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ നല്‍കാമെന്ന് പറഞ്ഞു. പക്ഷേ അടുത്തില്ല. ബിജെപിക്ക് കേരളത്തില്‍ ക്ലച്ച് പിടിക്കാന്‍ പാടാണെന്നും മുസ്ലിം സമുദായത്തിന്റെ പിന്തുണയില്ലെന്നും താന്‍ ജാവദേക്കറോട് പറഞ്ഞുവെന്നും ടി ജി നന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.