CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 14 Minutes 15 Seconds Ago
Breaking Now

മോര്‍ച്ചറി പീഡകന്‍ ഡേവിഡ് ഫുള്ളറുടെ ഭീകരകഥകള്‍ പാഠമായി; മനഃസാക്ഷിയെ ഞെട്ടിക്കുന്ന മൃതദേഹങ്ങളെ ലൈംഗികമായി ചൂഷണം ചെയ്യുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തെ ജയില്‍ശിക്ഷ ഉറപ്പാക്കാന്‍ പുതിയ നിയമം; 101 സ്ത്രീകളുടെയും, പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ രതിക്ക് ഇരയാക്കിയ ഭീകരന്‍

1987-ല്‍ ടണ്‍ബ്രിഡ്ജ് വെല്‍സില്‍ നടന്ന രണ്ട് സ്ത്രീകളുടെ കൊലപാതകത്തില്‍ ഇയാളെ 2021-ല്‍ ശിക്ഷിച്ചിരുന്നു

മൃതദേഹങ്ങളെ ബലാത്സംഗം ചെയ്യുന്ന ഞരമ്പ് രോഗികള്‍ക്ക് അഞ്ച് വര്‍ഷത്തെ ശിക്ഷ ഉറപ്പാക്കാനുള്ള പുതിയ നിയമം വരുന്നു. മോര്‍ച്ചറി പീഡകന്‍ ഡേവിഡ് ഫുള്ളറുടെ ഭയപ്പെടുത്തുന്ന കുറ്റകൃത്യങ്ങള്‍ പുറത്തുവന്നതോടെയാണ് നിയമം അനിവാര്യമായി മാറിയത്. 

മൃതദേഹങ്ങളെ ലൈംഗികമായി ഉപയോഗിക്കുന്ന മാനസികാവസ്ഥയുള്ള ക്രിമിനലിനെ കുറിച്ച് വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് ഈ ക്രൂരത ചെയ്യുന്നവര്‍ക്ക് കൂടുതല്‍ കര്‍ശനമായ ശിക്ഷ നല്‍കാന്‍ ഗവണ്‍മെന്റ് പരിഷ്‌കാരങ്ങളെ പിന്തുണയ്ക്കുന്നത്. Police bodycam footage captured the moment Fuller was arrested

1989 മുതല്‍ കെന്റിലെ പെംബറിയിലുള്ള കെന്റ് & സസെക്‌സ് ഹോസ്പിറ്റലിലും, ടണ്‍ബ്രിഡ്ജ് വെല്‍സ് ഹോസ്പിറ്റലിലും മെയിന്റനന്‍സില്‍ ജോലി ചെയ്തിരുന്ന ഫുള്ളര്‍ 2005 മുതല്‍ 2020 വരെ കാലത്താണ് 101 സ്ത്രീകളുടെയും, പെണ്‍കുട്ടികളുടെയും മൃതശരീരങ്ങള്‍ രതിയ്ക്കാണ് ചൂഷണം ചെയ്തത്. 

1987-ല്‍ ടണ്‍ബ്രിഡ്ജ് വെല്‍സില്‍ നടന്ന രണ്ട് സ്ത്രീകളുടെ കൊലപാതകത്തില്‍ ഇയാളെ 2021-ല്‍ ശിക്ഷിച്ചിരുന്നു. നിലവിലെ 2003 നിയമം ഭേദഗതി ചെയ്ത് മൃതശരീരത്തില്‍ ലൈംഗിക പീഡനം നടത്തുന്നവര്‍ക്കുള്ള മിനിമം ശിക്ഷ രണ്ടില്‍ നിന്നും ഏഴ് വര്‍ഷമാക്കി വര്‍ദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ജസ്റ്റിസ് മന്ത്രി ലോറോ ഫാരിസ് പറഞ്ഞു. 

കൂടാതെ മൃതദേഹത്തില്‍ മറ്റ് തരത്തിലുള്ള ലൈംഗിക പീഡനങ്ങള്‍ക്ക് അഞ്ച് വര്‍ഷം പരമാവധി ശിക്ഷ നല്‍കുമെന്നും എംപിമാര്‍ക്ക് മുന്നില്‍ വ്യക്തമാക്കി. ആശുപത്രി മോര്‍ച്ചറിയില്‍ ഡേവിഡ് ഫുള്ളര്‍ ആരുടെയും ശ്രദ്ധയില്‍ പെടാതെ വര്‍ഷത്തില്‍ 444 തവണയാണ് അക്രമം നടത്തിയത്.




കൂടുതല്‍വാര്‍ത്തകള്‍.