CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 9 Seconds Ago
Breaking Now

ആനിയമ്മച്ചി സ്‌പെഷ്യല്‍ ചിക്കന്‍ സൂപ്പ്

സവോള -1

കാപ്‌സികം -1

celery-1 വലിയ തണ്ട് ( എല്ലാം കൊത്തിയരിയുക)

 

വെള്ളം -12 കപ്പ്

പാല്‍-1 ഗ്ലാസ്

കോണ്‍ ഫ്‌ലവര്‍-5 ടേബിള്‍ സ്പൂണ്‍

ഉപ്പ്-പാകത്തിന്

മുട്ട-4(ഇളക്കി യോജിപ്പിച്ച് വയ്ക്കുക-പതയരുത്

വെള്ള കുരുമുളക് പൊടി-1 ടീസ്പൂണ്‍

 

സൂപ്പിന് മുകളില്‍ ഇടാന്‍

 

celery-പൊടിയായി അരിഞ്ഞത്-2 ടേബിള്‍ സ്പൂണ്‍

വെള്ള മുരുമുളക് പൊടി-1 ടേബിള്‍ സ്പൂണ്‍

ചിക്കന്‍ ബ്രെസ്റ്റ് വേവിച്ചത് കുറുകെ ചെറുതായി നൂല്‍ പോലെ കീറിയെടുത്തത്-3 ടേബിള്‍ സ്പൂണ്‍

 

കറുത്ത സോസ്

വിനാഗിരി-4 ടേബിള്‍ സ്പൂണ്‍,സോയാ സോസ്- 1 ടേബിള്‍ സ്പൂണ്‍,4 പച്ചമുളക് വട്ടം അരിഞ്ഞത്,ഒരു നുള്ള പഞ്ചസാര,6 ടേബിള്‍ സ്പൂണ്‍ വെള്ളം എല്ലാം കൂടി അടിപ്പില്‍ വച്ച് തിളപ്പിച്ചെടുക്കുക

 

സൂപ്പ് പാകം ചെയ്യുന്ന വിധം

 

ഒരു കോഴിയുടെ ഇറച്ചി കഷ്ണങ്ങള്‍ എല്ലാം മാറ്റി ബാക്കി എല്ലാം കൂടി മുറിച്ച് കഷണങ്ങളാക്കി കഴുകി വാരി പുളിവെള്ളത്തില്‍ ഇട്ട് 10-15 മിനിറ്റ് വയ്ക്കുക.അതിന് ശേഷം കഴുകി വെള്ളം വാലാന്‍ വയ്ക്കുക.പിന്നീട് പൊടിയായി വെട്ടി നുറുക്കി 12 കപ്പ് വെള്ളം ഒഴിച്ച് കൊത്തി അരിഞ്ഞ സെലറി,സവോള,കാപ്‌സികം എന്നവ ഇട്ട് (ഉപ്പ് ചേര്‍ക്കണ്ട) കുക്കറില്‍ രണ്ട് മൂന്ന് വിസില്‍ കഴിയുമ്പോള്‍ നിറുത്തിയിടുക.അതിന് ശേഷം സൂപ്പ് അരിച്ചെടുക്കുക.

 

ഒരു വിധം ആറിയശേഷം പാലില്‍ കോണ്‍ഫ്‌ലവര്‍ കലക്കി സൂപ്പില്‍ ഒഴിച്ച് ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക.തിളച്ച ഉടനെ ഒഴിച്ചാല്‍ കോണ്‍ഫ്‌ലവര്‍ കട്ടപിടിക്കും.

അതിന്‌ശേഷം മൊത്തം സൂപ്പ് അടുപ്പില്‍ വച്ച് തിളപ്പിക്കുക.തിളച്ചുകൊണ്ടിരിക്കുമ്പോള്‍ തീ കുറച്ച് മുട്ട ഇളക്കി യോജിപ്പിച്ചത് നൂല്‍ പോലെ ഒഴിയ്ക്കുക.ഇളക്കലും ഒഴിക്കലും ഒരു പോലെ വേണം.ഇളക്കുമ്പോള്‍ ഒരു വശത്തേക്ക് ഇളക്കാന്‍ ശ്രദ്ധിക്കുക.അതിന് ശേഷം 1 ടീസ്പൂണ്‍ വെളുത്ത കുരുമുളക് പൊടി ചേര്‍ക്കുക.ഉപ്പ് പാകമാക്കിയ ശേഷം നല്ല ചൂടോടെ സര്‍വ്വ് ചെയ്യണം.കുറുകല്‍ കുറഞ്ഞുപോയാല്‍ സ്വല്‍പ്പം കോണ്‍ഫ്‌ലവര്‍ കലക്കി ചേര്‍ക്കുക.കോണ്‍ഫ്‌ലവര്‍ കൂടിയാല്‍ സ്വല്‍പ്പം പാല്‍ ചേര്‍ക്കുക.

 

സെര്‍വ്വ് ചെയ്യാന്‍

ഒരു കപ്പില്‍ സൂപ്പ് ഒഴിച്ച് അതിനു മീതെ ഒരു നുള്ള് celary അരിഞ്ഞത്,കുരുമുളക് പൊടി,ഇറച്ചി അരിഞ്ഞത്,അര ടീസ്പൂണ്‍ കറുത്ത സോസ് ഒഴിച്ച് ചൂടോടെ കൊടുക്കുക.ഈ അളവ് 15 പേര്‍ക്ക് സെര്‍വ് ചെയ്യാന്‍ കഴിയും.