CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 42 Minutes 32 Seconds Ago
Breaking Now

ആനിയമ്മച്ചി സ്‌പെഷ്യല്‍ ലാല്‍ മസാല മട്ടണ്‍

പെട്ടെന്ന് വേകുന്നതും എല്ലും അല്‍പ്പം കൊഴുപ്പുമുള്ള ആട്ടിറച്ചി-അര കിലോ

മുളകുപൊടി-1 ചെറിയ ടീസ്പൂണ്‍

മല്ലിപ്പൊടി-1 വലിയ ടീസ്പൂണ്‍

എണ്ണ-ആവശ്യത്തിന്

സവോള തീരെ കനം കുറഞ്ഞ് നീളത്തില്‍ അരിഞ്ഞത് -1 കപ്പ്

മഞ്ഞള്‍പ്പൊടി-കാല്‍ ചെറിയ സ്പൂണ്

കുരുമുളക് പൊടി-കാല്‍ ചെറിയ സ്പൂണ്‍

ഇഞ്ചി വെളുത്തുള്ള പേസ്റ്റ്-ഒരു ചെറിയ സ്പൂണ്‍

തക്കാളി പൊടി പൊടിയായി കൊത്തി അരിഞ്ഞത്-ഒരു കപ്പ്

കശകശ-അര ചെറിയ സ്പൂണ്‍

നെയ്യ്-ഒരു ചെറിയ സ്പൂണ്‍

ഉപ്പ്.വിനാഗിരി-പാകത്തിന്

ചെറുനാരങ്ങാ നീര്-ഒരു ചെറിയ സ്പൂണ്‍

പഞ്ചസാര-കാല്‍ സ്പൂണ്‍

മല്ലിയില -പാകത്തിന്

ചൂടായ എണ്ണയില്‍ സവാളയിട്ട് ഇളം ബ്രൗണ്‍ നിറമാകുന്നതുവരെ മൂപ്പിക്കുക.ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ട് മൂപ്പിക്കുക.അതിന് ശേഷം മഞ്ഞള്‍പൊടി,മുളകുപൊടി,കുരുമുളക് പൊടി ഇവ ഇട്ട് മൂപ്പിച്ച ശേഷം അരിഞ്ഞ് വച്ചിരിക്കുന്ന തക്കാളി ചേര്‍ക്കുക.എണ്ണ തെളിയിട്ട ശേഷം ഇളക്കി മൂപ്പിക്കണം.എണ്ണ തെളിഞ്ഞു കഴിയുമ്പോള്‍ നെയ്യും അരച്ച കശകശയും ചേര്‍ക്കുക.അതിലേക്ക് ഇറച്ചി ചേര്‍ന്ന് വേകാന്‍ പാകത്തിന് വെള്ളവും ചേര്‍ത്ത് വേവിക്കുക.ഇറച്ചി വെന്ത് ചാറ് പാകമായി കഴിയുമ്പോള്‍ നാരങ്ങാനീരും പഞ്ചസാരയും മല്ലിയിലയും ചേര്‍ത്ത് ചൂടോടെ ഉപയോഗിക്കാം.