CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Minutes 33 Seconds Ago
Breaking Now

മാഞ്ചസ്റ്റർ കാത്തലിക് അസ്സോസിയേഷന്റെ ക്രിസ്തുമസ് കരോൾ ഇന്ന് മുതൽ.

മാഞ്ചസ്റ്റർ:കേരള കാത്തലിക് അസ്സോസിയേഷൻ ഓഫ് മാഞ്ചസ്റ്ററിന്റെ  (കെ.സി.എ.എം.)ക്രിസ്തുമസ് കരോളിനു ഇന്ന് (വെള്ളിയാഴ്ച) തുടക്കമാകും. വൈകുനേരം 5.30 മുതൽ വിതിംഗ്ടണ്‍ ഏരിയായിലാണ് ഇന്ന് കരോൾ നടക്കുന്നത്. മുൻ വർഷങ്ങളിലെ പോലെ സാന്താ ക്ലോസിനോപ്പം ഇമ്പമാർന്ന ഗാനങ്ങളും ,വാദ്യഘോഷങ്ങളുടെ അകംബടിയോടും നടക്കുന്ന കരോൾ ഏവർക്കും ആത്മീയ അനുഭൂതിയാണ്. പതിനാലാം തീയതി ഞായറാഴ്ച സ്റ്റോക് പോർട്ട്‌ ചിഡിൽ ഭാഗങ്ങളിലും 18,19 തീയതികളിൽ വിഥിൻഷാ,ഇരുപതാം തീയതി ടിമ്പർലി,അൾട്രിഗാം,എന്നി ഓർഡറിലാണ് കരോൾ നടക്കുക. കൊച്ചു കുട്ടികൾ അടക്കം അസ്സോസിയേഷൻ കുടുംബങ്ങൾ ഒത്തു ചേർന്ന് സ്നേഹത്തിന്റെയും സഹോദര്യത്തിന്റേയും സന്ദേശം പങ്കു  വെച്ച്  നടത്തുന്ന കരോൾ ഏവർക്കും മാതൃകയാണ് .ക്രിസ്തുമസ് കരോളിൽ പങ്കെടുക്കുവാൻ  മുഴുവൻ അസ്സോസിയേഷൻ കുടുംബങ്ങളെയും എക്സിക്യൂട്ടീവ് കമ്മിറ്റി സ്വാഗതം ചെയ്യുന്നു. അസ്സോസിയേഷൻ്റ  ക്രിസ്തുമസ് പുതുവത്സരാഘോഷം  ഈ മാസം ഇരുപത്തേഴാം തീയതി നടക്കും. ബഗൂളിസെന്റ്‌ മാർട്ടിൻസ് ഹാളിൽ ഉച്ചക്ക് 2 മുതൽ ദിവ്യ ബലിയോടെ ആഘോഷ പരിപാടികൾക്ക് തുടക്കമാകും. ഏവരെയും ആഘോഷ പരിപാടിലേക്ക് ഭാരവഹികൾ  സ്വാഗതം ചെയ്യുന്നുണ്ട്.

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.