CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 41 Minutes 24 Seconds Ago
Breaking Now

സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി ഐഒസി (യു കെ) യുടെ 'A DAY FOR INDIA' ക്യാമ്പയിന്‍; അഡ്വ. എം ലിജു ഉദ്ഘാടനം നിര്‍വഹിച്ച ക്യാമ്പയിനില്‍ അണിനിരന്നത് പ്രമുഖ സോഷ്യല്‍ മീഡിയ പേജുകളിലെ അഡ്മിന്മാര്‍; ഏകോപനത്തിനായി സജ്ജമാക്കിയത് 8 വാര്‍ റൂം

ലണ്ടന്‍: ആശയ വ്യത്യസ്ത കൊണ്ടും പ്രവര്‍ത്തനമികവു കൊണ്ടും സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി 'A DAY FOR INDIA' ക്യാമ്പയിന്‍. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യു കെ)  കേരള ചാപ്റ്റര്‍, കേരളത്തിലെ 20 ലോക്‌സഭ മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി ഏപ്രില്‍ 20  നാണ് പ്രവാസികളുടെ ഇടയിലും കേരളത്തിലും തരംഗമായി മാറിയ മുഴുദിന സോഷ്യല്‍മീഡിയ ക്യാമ്പയിന്‍ സംഘടിപ്പിച്ചത്. 

പ്രമുഖ കോണ്‍ഗ്രസ് നേതാവും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം, കെപിസിസി വാര്‍ റൂം ചെയര്‍മാന്‍ എന്നീ ചുമതലകള്‍ വഹിക്കുന്ന അഡ്വ. കെ ലിജു ഓണ്‍ലൈനായി ക്യാമ്പയിന്‍ ഉല്‍ഘാടനം ചെയ്തു. 2024  ലോക്‌സഭ തെരഞ്ഞെടുപ്പില്‍  കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പ്രചാരണ തന്ത്രങ്ങളൊരുക്കാന്‍ നിയോഗിക്കപ്പെട്ട ശ്രീ. എം ലിജു, ഐഒസി (യുകെ) കേരള ഘടകം ഒരുക്കിയ 'A DAY FOR 'INDIA''

ക്യാമ്പയിനിന്റെ ഉല്‍ഘാടകനായി എത്തിയത്, പ്രവാസികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വലിയ ആവേശഭരിതരാക്കി എന്നതിന്റെ തെളിവായി, വിവിധ രാജ്യങ്ങളില്‍ നിന്നും നിരവധി ജനാതിപത്യ വിശ്വാസികളാണ് ഓണ്‍ലൈനായി ഉദ്ഘാടനത്തിലും ക്യാമ്പയിനിലും പങ്കാളികളായത്.

രാജ്യം തന്നെ അപകടത്തിലായ വളരെ സങ്കീര്‍ണ്ണമായ സാഹചര്യത്തില്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ പ്രാധാന്യം പ്രവാസലോകത്തിനും അവരിലൂടെ വോട്ടര്‍മാരായ അവരുടെ ബന്ധു  മിത്രാധികളിലേക്ക് എത്തിക്കുക, കേന്ദ്ര  സംസ്ഥാന സര്‍ക്കാരുകള്‍ പ്രവാസികളോടടക്കം ചെയ്ത ജനദ്രോഹ നടപടികള്‍ തുറന്നു കാട്ടുക, കേരളത്തിലെ ഇരുപതു ലോക്‌സഭ മണ്ഡലങ്ങളിലും യുഡിഫ് സ്ഥാനാര്‍ഥികളുടെ  വിജയം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങള്‍ ക്യാമ്പയിനിലൂടെ വിജയകരമായതായി പൂര്‍ത്തീകരിച്ചതായി ക്യാമ്പയിനിന് നേതൃത്വം നല്‍കിയ ഐഒസി (യു കെ)  കേരള ചാപ്റ്റര്‍ പ്രസിഡന്റ് സുജു ഡാനിയല്‍, ഐഒസി (യു കെ) വക്താവ് അജിത് മുതയില്‍, ഐഒസി (യു കെ)  കേരള ചാപ്റ്റര്‍ മീഡിയ കോര്‍ഡിനേറ്റര്‍ റോമി കുര്യാക്കോസ്, തെരഞ്ഞെടുപ്പു കമ്മിറ്റി കണ്‍വീനര്‍ സാം ജോസഫ്, കോ  കണ്‍വീനര്‍മാരായ സുരാജ് കൃഷ്ണന്‍, നിസാര്‍ അലിയാര്‍ എന്നിവര്‍ പറഞ്ഞു.

ക്യാമ്പയിനിന്റെ ഭാഗമായി യു കെയുടെ വിവിധ ഭാഗങ്ങളില്‍ (വാര്‍ റൂം) ഐഒസി (യു കെ)  കേരള ചാപ്റ്ററിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുമിച്ചുകൂടി, വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റഫോമുകള്‍ മുഖേന

മുഴുവന്‍ സമയ തീവ്രപ്രചാരണമാണ് യുഡിഫ് സ്ഥാനര്‍ഥികള്‍ക്കായി സംഘടിപ്പിച്ചത്. 

ക്യാമ്പയിനിന്റെ ഏകോപനത്തിനും സുഗമമായ പ്രവര്‍ത്തനത്തിനും ഐഒസി പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ ലണ്ടന്‍, ബോള്‍ട്ടന്‍, ബിര്‍മിങ്ഹാം, മാഞ്ചസ്റ്റര്‍, പ്ലിമൊത്ത്, ഇപ്‌സ്വിച്, പ്രെസ്റ്റന്‍,  വിതിന്‍ഷോ എന്നിവിടങ്ങളില്‍ സജ്ജീകരിച്ചിരുന്ന 'വാര്‍ റൂമുകളില്‍ നിന്നും വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റഫോം മുഖേന യുഡിഫ് സ്ഥാനര്‍ഥികള്‍ക്കായി പതിനായിരക്കണക്കിന് പോസ്റ്റുകളാണ് ഷെയര്‍ ചെയ്യപ്പെട്ടത്. ഇത്രയും പോസ്റ്റുകള്‍ കേരളത്തിലും മറ്റിടങ്ങളിലുമായി ഏകദേശം 

പതിനായിരത്തിലധികം സമൂഹമാധ്യമ ഗ്രൂപ്പുകളില്‍ എത്തിക്കാനായതായും നിക്ഷ്പക്ഷരുടെ ഗ്രൂപ്പുകളില്‍ രാഷ്ട്രീയം പറയാതെ ആശയങ്ങള്‍ പ്രചരിപ്പിക്കാനായതായും ഐഒസി (യു കെ) തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.

ക്യാമ്പയിനിന്റെ വിവിധ ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളായ ജെന്നിഫര്‍ ജോയ്, അജി ജോര്‍ജ്, അരുണ്‍ പൗലോസ്, അരുണ്‍ പൂവത്തുമ്മൂട്ടില്‍, വിഷ്ണു ദാസ്, വിഷ്ണു പ്രതാപ്, ജിതിന്‍ തോമസ് എന്നിവര്‍ ചേര്‍ന്ന് ഏകോപനമൊരുക്കി. 

വാര്‍ റൂം ലീഡേഴ്‌സ്:

ബോബിന്‍ ഫിലിപ്പ് (ബിര്‍മിങ്ഹാം), റോമി കുര്യാക്കോസ് (ബോള്‍ട്ടന്‍), സാം ജോസഫ് (ലണ്ടന്‍), വിഷ്ണു പ്രതാപ് (ഇപ്‌സ്വിച്), അരുണ്‍ പൂവത്തുമൂട്ടില്‍ (പ്ലിമൊത്ത്), ജിപ്‌സണ്‍ ഫിലിപ്പ് ജോര്‍ജ് (മാഞ്ചസ്റ്റര്‍), ഷിനാസ് ഷാജു (പ്രെസ്റ്റണ്‍),

സോണി പിടിവീട്ടില്‍ (വിതിന്‍ഷോ)

 

 

റോമി കുര്യാക്കോസ് 

 




കൂടുതല്‍വാര്‍ത്തകള്‍.