CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 45 Minutes 29 Seconds Ago
Breaking Now

അനശ്വര ഗാനങ്ങളുടെ അപൂർവ സംഗമവുമായി കലയുടെ ഓൾഡ്‌ ഈസ് ഗോൾഡ്‌

യു.കെ മലയാളികളുടെ സംഗീത ആസ്വാദനത്തിൽ ഏറെ പ്രേരണ ഉളവാക്കിയ മധുര ഗാനങ്ങളുടെ മലർ മഞ്ചലുമായി വീണ്ടും എത്തുന്നു "ഓൾഡ്‌ ഈസ് ഗോൾഡ്‌" .

അനശ്വര ഗാനങ്ങളുടെ അപൂർവ സംഗമത്തിന്റെ മൂന്നാം  പതിപ്പ് സൌത്താംപ്ടണിൽ ഒരുങ്ങുന്നു . 2013 ലും 2014 ലും നടന്ന ഓൾഡ്‌ ഈസ് ഗോൾഡിന്റെ വൻ വിജയങ്ങൾ  യു.കെ യിൽ അങ്ങോളം ഇങ്ങോളം നടക്കുന്ന നിരവധി സംഗീത സംഗമങ്ങൾക്കു പ്രേരണയാകുകയായിരുന്നു. ഇതോടൊപ്പം യു.കെയിലെ പ്രഗൽഭരും, പ്രസ്തരുമയ നൂറിലധികം ഗായിക ഗായകർ ഓൾഡ്‌ ഈസ് ഗോൾഡിന്റെ  വേദികളിൽ തങ്ങളുടെ കലാപാടവം അവതരിപ്പിച്ചിട്ടുണ്ട്.                                

 ദൈവദത്തമായി ലഭിച്ച കല എന്ന ദാനത്തെ സഹജീവികളുടെ  കണ്ണീരൊപ്പാൻ  ഉപയോഗിക്കുകയെന്ന ധർമ്മമാണ് കല എന്ന സംഘടനയുടെ മുഖ മുദ്ര. കലയുടെ ഈ ഉത്സവ മേളത്തിന്റെ ഒരുക്കങ്ങൾ തകൃതിയായി അണിയറയിൽ ഒരുങ്ങുന്നു.  കലയുടെ ഭാരവാഹികൾ ഓൾഡ്‌ ഈസ് ഗോൾഡ്‌ വൻ വിജയമാക്കനുള്ള  ശ്രമത്തിലാണ് . കൂടുതൽ വിവരങ്ങൾക്ക് ടീം കലയുമായി ബന്ധപ്പെടുക. 




കൂടുതല്‍വാര്‍ത്തകള്‍.