CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 13 Minutes 42 Seconds Ago
Breaking Now

ഭാരതാംബയോടുള്ള സ്‌നേഹത്തിന്റെ വിളംബരവുമോതി യുബിഎംഎയുടെ ന്യൂഇയര്‍ ആഘോഷം ശ്രദ്ധേയമായി...

പുതുവര്‍ഷാഘോഷം മറക്കാനാകാത്ത കുറേ നിമിഷങ്ങളാണ് ബ്രിസ്‌റ്റോള്‍ മലയാളികള്‍ക്ക് സമ്മാനിച്ചത് .

പിറന്ന നാട്ടില്‍ നിന്ന് എത്രയോ ദൂരമകലെയാണെങ്കിലും രാജ്യസ്‌നേഹം ജ്വലിപ്പിക്കുന്ന ത്രിവര്‍ണ്ണ പതാകയോടുള്ള മലയാളികളഉടെ വികാരം പ്രസിദ്ധമാണ്.

ഭാരതം റിപ്പബ്ലിക്കായതിന്റെ 65ാം വാര്‍ഷികം ആഘോഷിക്കുന്നതിന് മുമ്പ് ബ്രിസ്റ്റോളില്‍ നടന്ന യുണൈറ്റഡ് ബ്രിസ്‌റ്റോള്‍ മലയാളി അസോസിയേഷന്റെ ന്യൂഇയര്‍ ആഘോഷങ്ങള്‍ മലയാളിയുടെ രാജ്യസ്‌നേഹത്തിന്റെ കൂടി വിളംബരമായിരുന്നു.

 

ബ്രിസ്‌റ്റോളിലെ വെസ്റ്റ്ബറി ഓണ്‍ട്രിയത്തിലുള്ള ന്യൂമാന്‍ ഹാളില്‍ വച്ച് നടന്ന ന്യൂഇയര്‍ ആഘോഷപരിപാടികള്‍ നാട്ടില്‍ നിന്നും എത്തിയിട്ടുള്ള യുബിഎംഎ അംഗങ്ങളുടെ അമ്മമാരായ ശ്രീമതി ത്രേസ്യാമ്മ ജോസഫ്,ശ്രീമതി,ജെസി റാഫേല്‍ എന്നിവര്‍ക്കൊപ്പം യുബിഎംഎ പ്രസിഡന്റ് ജെഗി ജോസഫ്,സെക്രട്ടറി ജോണ്‍ ജോസഫ്,വൈസ് പ്രസിഡന്റ് മാത്യു ചിറയത്ത് എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്തു.

യുബിഎംഎ ഡാന്‍സ് ആന്‍ഡ് മ്യൂസിക് സ്‌കൂളിന്റെ ടീച്ചര്‍ ജിഷ മധുവിന്റെ ശിക്ഷണത്തില്‍ നൃത്തം അഭ്യസിക്കുന്ന കുട്ടികള്‍ അവതരിപ്പിച്ച വിവിധ നൃത്ത പരിപാടികള്‍ ന്യൂഇയര്‍ ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകി

.ജിഷ മധുവിനോടൊപ്പം മ്യൂസിക് പഠിക്കുന്ന കുട്ടികളുടെ കീര്‍ത്തനവും ശ്രദ്ധേയമായി.ഫ്‌ലൂട്ടുമായി അങ്കിത് മേനോനും കീ ബോര്‍ഡുമായി എഡ്വിന്‍ റെജിയും സ്‌റ്റെഫീന റേയും മികച്ച പ്രകടനം കാഴ്ചവച്ചു.

സോളോ സോങ്ങുമായി ബോബനും ജിഷയും പൂജയും രംഗത്തെത്തിയപ്പോള്‍ മിമിക്രിയുടെ വേറിട്ട നമ്പറുമായി റോജി ചങ്ങനാശ്ശേരിയും സദസ്സിനെ കൈയ്യിലെടുത്തു.അവതാരകരായി ജെന്‍സണ്‍ റോയ്,റിനീറ്റ റേ,സ്‌നേഹ ജോയ്,മാര്‍ട്ടിന്‍ ചെജോ എന്നിവര്‍ തിളങ്ങി.

യുബിഎംഎ എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങളായ ബിജു വി ടി.,നോയിച്ചന്‍ അഗസ്റ്റിയന്‍.സെബിയാച്ചന്‍ പൗലോ,റെജി തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മെജോ ചെന്നേലില്‍ എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു.

വിഭവ സമൃദ്ധമായ ഡിന്നറോടെയാണ് ആഘോഷപരിപാടികള്‍ക്ക് തിരശ്ശീല വീണത് .

കൂടുതല്‍ ചിത്രങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യാം.




കൂടുതല്‍വാര്‍ത്തകള്‍.