CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 10 Minutes 42 Seconds Ago
Breaking Now

ആനിയമ്മച്ചി സ്പെഷ്യൽ ഈസ്റ്റെർ വിഭവങ്ങൾ: ഏത്തയ്ക്ക പാനിയിൽ ഇട്ടത്

നല്ലവണ്ണം പഴുത്ത ഏത്തയ്ക്ക - 2

പഞ്ചസാര - 1 കപ്പ്  

എണ്ണ - വറുക്കാൻ ആവശ്യത്തിന്

ഏത്തയ്ക്ക തൊണ്ട്  കളഞ്ഞ്  വട്ടത്തിൽ 3 ആക്കി മുറിയ്ക്കുക . ഓരോ കഷണവും നീളത്തിൽ നാലാക്കി മുറിച്ചു വയ്ക്കുക .ഒരു സോസ് പാനിൽ പഞ്ചസാരയിട്ട്  1/2 കപ്പ്  വെള്ളം ഒഴിച്ച്  പാനിയാക്കി  ഒരു നൂൽ പാകമാകുമ്പോൾ ഇറക്കി വയ്ക്കുക. 

ഒരു ചീന ചട്ടി അടുപ്പിൽ വെച്ച്  എണ്ണ ഒഴിച്ച്  ഏത്തയ്ക്ക കുറേശ്ശെ ഇട്ട് ലൈറ്റ് ബ്രൌണ്‍ ആയി വറുത്തു കോരിയെടുക്കുക . വറുത്തെടുത്ത ഏത്തയ്ക്ക തയ്യാറാക്കി വച്ചിരിക്കുന്ന പാനിയിലേക്ക്  ഇട്ട് കുറച്ച് കഴിയുമ്പോൾ കഴിയ്ക്കാം.