CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 30 Seconds Ago
Breaking Now

ഓണ്‍ലൈന്‍ റിവ്യൂകളെ പേടി! രോഗികള്‍ സിക്ക് നോട്ട് ആവശ്യപ്പെട്ടാല്‍ ഇല്ലെന്ന് പറയാന്‍ മടിക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി ജിപിമാര്‍; മുന്‍പൊരിക്കലും കാണാത്ത രോഗികള്‍ക്ക് പോലും ചോദ്യങ്ങളില്ലാതെ ലെറ്റര്‍ കൊടുക്കും; പേടിക്കുന്നത് ഓണ്‍ലൈന്‍ നെഗറ്റീവ് റിവ്യൂകള്‍

യുകെയുടെ സിക്ക് നോട്ട് സംസ്‌കാരം കൈവിട്ട് കുതിക്കുന്ന വെല്‍ഫെയര്‍ ബില്ലിന് കാരണമാകുന്നതായി പ്രധാനമന്ത്രി

തങ്ങള്‍ മുന്‍പ് കണ്ടിട്ട് പോലുമില്ലാത്ത രോഗികള്‍ക്കും എന്‍എച്ച്എസില്‍ ജോലി ചെയ്യുന്ന ജിപിമാര്‍ സിക്ക് നോട്ട് നല്‍കുന്നതായി വെളിപ്പെടുത്തല്‍. ഇമെയിലില്‍ അപേക്ഷ ലഭിച്ചാല്‍ കൂടുതല്‍ ചോദ്യവും, പരിശോധനയും ഇല്ലാതെ ഓഫെടുക്കാനുള്ള ലെറ്ററുകള്‍ 95 ശതമാനം പേര്‍ക്കും അനുവദിക്കുന്നതായി ഫാമിലി ഡോക്ടര്‍മാര്‍ സമ്മതിക്കുന്നു.

സിക്ക് നോട്ടുകള്‍ അനുവദിച്ച് നല്‍കാത്ത സാഹചര്യങ്ങള്‍ വളരെ അപൂര്‍വ്വമാണെന്നും ഇവര്‍ വ്യക്തമാക്കുന്നു. സിക്ക് നോട്ട് നല്‍കാതിരിക്കാന്‍ ഡോക്ടര്‍മാരെ ഭയപ്പെടുത്തുന്നത് രോഗികള്‍ അക്രമാസക്തരാകുന്നതിന് പുറമെ ജിപി പ്രാക്ടീസിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നെഗറ്റീവ് റിവ്യൂ എഴുതുന്നതും ഇവരെ പേടിപ്പിക്കുന്നു. GP fit note role set for overhaul under government review | GPonline

'ഒരു തര്‍ക്കത്തിലേക്ക് പോകാന്‍ താല്‍പര്യമില്ല. പലപ്പോളും രോഗികളെ ഞങ്ങള്‍ക്ക് അറിയില്ല. ഇന്‍ബോക്‌സില്‍ അപേക്ഷ കാണും, ഓകെ പറയും', നോര്‍ത്ത് ഇംഗ്ലണ്ടില്‍ നിന്നുള്ള ഒരു ജിപി പറയുന്നു. ആളുകളെ ജോലിയില്‍ നിന്നും അവധിയെടുക്കാന്‍ അനുവദിക്കുന്ന സിക്ക് നോട്ടുകള്‍ നല്‍കാനുള്ള അധികാരം ജിപിമാരില്‍ നിന്നും പിന്‍വലിക്കാന്‍ ഋഷി സുനാക് നടപടിയെടുത്തത്തിന് പിന്നാലെയാണ് ഈ വിവരങ്ങള്‍ പുറത്തുവരുന്നത്. 

യുകെയുടെ സിക്ക് നോട്ട് സംസ്‌കാരം കൈവിട്ട് കുതിക്കുന്ന വെല്‍ഫെയര്‍ ബില്ലിന് കാരണമാകുന്നതായി പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു. ലേബര്‍ പാര്‍ട്ടി ഈ നീക്കത്തെ വിമര്‍ശിക്കുന്നുണ്ടെങ്കിലും നിരവധി ജിപിമാര്‍ മാറ്റത്തെ സ്വാഗതം ചെയ്യുന്നുണ്ട്. സിക്ക് നോട്ട് കൊടുക്കുന്നതിന് പകരം ജനങ്ങളെ മറ്റ് വിധത്തില്‍ എങ്ങനെ പിന്തുണയ്ക്കാമെന്നാണ് പുനരാലോചിക്കേണ്ടതെന്ന് റോയല്‍ കോളേജ് ഓഫ് ജനറല്‍ പ്രാക്ടീഷനേഴ്‌സ് മുന്‍ പ്രസിഡന്റ് പ്രൊഫ. ക്ലെയര്‍ ഗെരാഡ പറഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.