CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 44 Minutes 24 Seconds Ago
Breaking Now

ആനിയമ്മച്ചി സ്പെഷ്യൽ ഈസ്റ്റെർ വിഭവങ്ങൾ: മീൻ ഇലയിൽ പൊതിഞ്ഞു പൊള്ളിച്ചത്

1.വലിയ മീൻ വെട്ടി കഴുകി വൃത്തിയാക്കി വരഞ്ഞത് അല്ലെങ്കിൽ കഷണങ്ങളാക്കിയത് - 1/2 കെ ജി (ആകോലി,കരിമീൻ ഇതുപോലെയുള്ള  മീൻ ആണെങ്കിൽ നല്ലത്. ) 

വെളിച്ചെണ്ണ  - 1/2 കപ്പ്

സവോള കൊത്തി അരിഞ്ഞത്  - 1 കപ്പ്‌ 

ചുവന്നുള്ളി കനം കുറച്ചരിഞ്ഞത്  - 1/2 കപ്പ്‌ 

2.പച്ചമുളക് ചെറുതായി അരിഞ്ഞത്  - 2 ടീ സ്പൂണ്‍

കൊത്തി അരിഞ്ഞ ഇഞ്ചി  - 2 ടീ സ്പൂണ്‍

 3.മുളകുപൊടി - 3/4 അല്ലെങ്കിൽ 1 ടേബിൾ സ്പൂണ്‍(എരിവിന്)

വെളുത്തുള്ളി അല്ലി - 10

കുരുമുളക് - 1/2 ടീ സ്പൂണ്‍

കടുക് - 1/4 അല്ലെങ്കിൽ 1/2 ടീ സ്പൂണ്‍ 

മഞ്ഞൾ - ഒരു കഷ്ണം 

വാളൻപുളി പേസ്റ്റ് - 1 ടീ സ്പൂണ്‍(പാകത്തിന് )

ഉപ്പ് - പാകത്തിന്

4. വിനാഗിരി  - പാകത്തിന്

5.തേങ്ങ അരച്ചത്  - 1/2 കപ്പ്‌ 

മീനിൽ ഉപ്പ് പുരട്ടി കുറെ നേരം വയ്ക്കണം .മൂന്നാമത്തെ ചേരുവകൾ വിനാഗിരി തൊട്ട് അരച്ചെടുക്കുക .തേങ്ങ പ്രത്യേകം അരച്ചെടുക്കണം.

വെളിച്ചെണ്ണ ചൂടാകുമ്പോൾ സവോള,ഉള്ളി ,പച്ചമുളക്,ഇഞ്ചി  ഇവ ഇട്ട് വഴറ്റണം.1/2 കപ്പ്‌ വെള്ളം ചേർത്ത് ഉപ്പും പുളിയും പാകത്തിനാക്കി എണ്ണ തെളിയുമ്പോൾ  ഈ അരപ്പ് മീൻ കഷണങ്ങളിൽ പൊതിയുക.

വാഴയില വാട്ടി അതിൽ മസാല പൊതിഞ്ഞ മീൻ   ഓരോന്നും പൊതിഞ്ഞു വാഴനാരുകൊണ്ട് കെട്ടണം .ചീനച്ചട്ടിയിലോ ഉരുളിയിലോ മയം പുരട്ടി വാഴയിലയിൽ പൊതിഞ്ഞ മീൻ അതിലിടണം.ഒരു പാത്രം കൊണ്ട് മൂടി തിരിച്ചും മറിച്ചും ഇട്ട് ഇടത്തരം തീയിൽ മൊരിയിച്ചെടുക്കുക.വാഴയിലയ്ക്ക് പകരം  ഫോയിൽ പേപ്പറിൽ പൊതിഞ്ഞും ചെയ്യാം. അല്ലെങ്കിൽ അരപ്പ് പൊതിഞ്ഞ മീൻ ബേക്ക് ചെയിതും എടുക്കാം.