CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 26 Minutes 41 Seconds Ago
Breaking Now

സ്പെഷ്യൽ എഗ്ഗ് - ബനാന കേക്ക്

ആവശ്യമുള്ള സാധനങ്ങള്‍: 

ഏത്തപ്പഴം: 3 എണ്ണം (ചെറുതായി അരിഞ്ഞത്)

മൈദ- ഒരു ടേബിള്‍ സ്പൂണ്‍

മുട്ട- 3എണ്ണം

ഏലക്ക - 5 

പഞ്ചസാര- 4 ടേബിള്‍ സ്പൂണ്‍ 

ഉപ്പ്- ഒരുനുള്ള്

റിഫൈന്‍ഡ് ഓയില്‍- ഒരു സ്പൂണ്‍ 

നെയ്യ്- 3ടേബിള്‍സ്പൂണ്‍

കിസ്മിസ്, അണ്ടിപ്പരിപ്പ് ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം: 

ഒരു ബൗളില്‍ മുട്ടയും പഞ്ചസാരയും ഏലക്കയും ഉപ്പും കൂടി നന്നായി അടിച്ച് മാറ്റി വെക്കുക. ഒരു നോണ്‍സ്റ്റിക് പാനിൽ ഒരു സ്പൂണ്‍ എണ്ണ ഒഴിച്ചശേഷം അണ്ടിപ്പരിപ്പും കിസ്മിസും വറത്തുമാറ്റുക. ആ എണ്ണയില്‍ ഏത്തപ്പഴവും വഴയറ്റുക. ചെറിയ ബ്രൌൺ നിറം വരണം. ഒരു ടേബിള്‍സ്പൂണ്‍ പഞ്ചസാര ചേര്‍ത്തിളക്കുക. ആദ്യം തയ്യാറാക്കി വച്ച മുട്ടക്കൂട്ടിലേക്ക് ഏത്തപ്പഴവും കിസ്മിസും അണ്ടിപ്പരിപ്പും ചേര്‍ത്തിളക്കുക. ഒരു നോണ്‍സ്റ്റിക് പാത്രത്തില്‍ നെയ്യ് ചൂടാക്കി അതിലേക്ക് ഈ കൂട്ട് ഒഴിച്ച് ചെറുതീയില്‍ അടച്ചു വേവിക്കുക. ഇടയ്ക്ക് പാത്രം തുറന്നു നോക്കണം. കേയ്ക്കിനു മുകളില്‍ വെള്ളം നന്നായി വറ്റുമ്പോള്‍ ഏത്തപ്പഴം വഴറ്റിയ തവയിലേക്ക് മെല്ലെ കമിഴ്ത്തുക. ചെറുതീയില്‍ 10 മിനിറ്റ് കൂടി വയ്ക്കുക. പാകമായാല്‍ ഒരു പാത്രത്തിലേക്ക് കമിഴ്ത്തി തണുക്കുമ്പോൾ ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കാം.