CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 28 Minutes 31 Seconds Ago
Breaking Now

സ്‌പെഷ്യൽ ചിക്കന്‍ കറി

ചേരുവകള്‍

ചിക്കന്‍- 1 കിലോ

മല്ലിപ്പൊടി- 1 ടേബിള്‍ സ്പൂണ്‍

മുളക്‌പൊടി- 1 ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി- 1/2 ടീസ്പൂണ്‍

സവാള- 3 എണ്ണം

തക്കാളി- 2 എണ്ണം

പച്ചമുളക്- 4 എണ്ണം

കറിവേപ്പില- 1 തണ്ട്

ഇഞ്ചി- 1 കഷ്ണം

എണ്ണ- ആവശ്യത്തിന്

ഉപ്പ്- പാകത്തിന്

തയ്യാറാക്കുന്ന വിധം:

സവാള അരിഞ്ഞതില്‍ പകുതി അരച്ചെടുക്കുക. മല്ലിപ്പൊടി, മുളക്‌പൊടി, മഞ്ഞള്‍പ്പൊടി എന്നിവ വറുത്തരച്ചുവെയ്ക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി ബാക്കിയുള്ള സവാള, പച്ചമുളക്, ഇഞ്ചി, എന്നിവ വഴറ്റുക. ഇതിലേക്ക് അരച്ച സവാള, അരച്ചുവെച്ചിരിക്കുന്ന പൊടികള്‍, തക്കാളി, ചിക്കന്‍ എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ഇത് അടച്ചുവെച്ച് വേവിക്കുക. കറി കുറുകി വരുമ്പോള്‍ ഉപ്പ് ചേര്‍ത്ത് ഇളക്കി വാങ്ങി വെയ്ക്കുക.