CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 42 Minutes 10 Seconds Ago
Breaking Now

സ്പെഷ്യൽ ലെമൺ റൈസ്

ഉണ്ടാക്കാൻ വളരെ എളുപ്പം എന്നാൽ സ്വാദിഷ്ഠവുമായ ലെമൺ റൈസ് എങ്ങിനെ ഉണ്ടാക്കാം എന്ന് നോക്കാം. 

ചേരുവകള്‍:

ലെമണ്‍ ജൂസ്- രണ്ടെണ്ണത്തിന്റെ

ബസുമതി അരി- ഒരു കപ്പ് (ഒന്നര കപ്പ് വെള്ളം ചേര്‍ത്തു വേവിച്ചെടുത്തത്)

പച്ചമുളക്- മൂന്നെണ്ണം നെടുകെ കീറിയത്

കായപ്പൊടി- ഒരു നുള്ള്

വെളിച്ചെണ്ണ-3 സ്പൂണ്‍

അണ്ടിപ്പരിപ്പ്- 5 എണ്ണം

ഇഞ്ചി ചെറുതായി അരിഞ്ഞത്- 2 സ്പൂണ്‍

വറ്റല്‍ മുളക് – 2 എണ്ണം

കടുക്- താളിക്കാന്‍ ആവശ്യമുള്ളയത്ര

ജീരകം-2 നുള്ള്

മഞ്ഞള്‍പൊടി-ഒന്നര സ്പൂണ്‍

ഉഴുന്ന് പരിപ്പ്- താളിക്കാന്‍ ആവശ്യമുള്ളയത്ര

കറിവേപ്പില, മല്ലിയില- ആവശ്യാനുസരണം

വറുത്ത കപ്പലണ്ടി: 3 - 4 ടേബിൾസ്പൂൺ 

ഉപ്പ്: ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം

ഒരു പാനില്‍ എണ്ണയൊഴിച്ച് കടുക് പൊട്ടിക്കുക. അതിലേക്ക് വറ്റല്‍ മുളക്, ഉഴുന്ന് പരിപ്പ്, അണ്ടിപ്പരിപ്പ് എന്നിവയിട്ട് വഴറ്റുക.

അതിലേക്ക് പച്ചമുളകും ഇഞ്ചിയും ഇട്ട് ഇളക്കുക. ഇഞ്ചിയുടെ പച്ചച്ചുവ മാറുമ്പോള്‍ മഞ്ഞള്‍പ്പൊടി (ചോറിന്റെ നിറത്തിന് അനുസരിച്ച് ചേര്‍ക്കാം ) കറിവേപ്പില, കായപ്പൊടി എന്നിവ ചേര്‍ക്കുക.

പിന്നെ ലെമണ്‍ ജൂസും, ആവശ്യത്തിനു ഉപ്പും ചേര്‍ത്തു ഇളക്കുക. വേവിച്ചു വച്ചിരിക്കുന്ന ചോറ് ചേര്‍ത്തു നന്നായി ഇളക്കി എടുത്തു വറുത്ത കപ്പലണ്ടി, മല്ലിയില എന്നിവ കൊണ്ട് അലങ്കരിക്കാം.