Breaking Now

വിദ്യാഭ്യാസ വായ്പ: എപിഎല്ലുകാര്‍ക്കും പലിശയിളവ്

വിദ്യാഭ്യാസ മേഖലയ്ക്ക് 581 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി കെ എം മാണി.

മുന്നോക്ക വിഭാഗത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാഭ്യാസ വായ്പയ്ക്ക് പലിശയിളവ് ലഭിക്കും. ഇതിനായി 25 കോടി രൂപ വകയിരുത്തി. 3 ലക്ഷം രൂപ വരെ വരുമാനമുള്ള കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്കാണ് ഇളവ് ലഭിക്കുക. ഉന്നത വിദ്യാഭ്യാസത്തിന് വായ്പയെടുത്തവര്‍ക്കാണ് ഇളവ്.

പോളിടെക്‌നിക്, ഐടിഐകളില്‍ പ്ലേസ്‌മെന്റ് സെല്ലുകള്‍ തുടങ്ങും. മികവിന് സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവാര്‍ഡ് നല്‍കും. എംജി സര്‍വ്വകലാശാലയില്‍ നാനോ ശാസ്ത്രപഠന കേന്ദ്രം തുടങ്ങും.

3 ലക്ഷം രൂപയില്‍ കുറവ് വരുമാനമുള്ള കുടുംബങ്ങളിലെ ഐഐടി, ഐഐഎം എന്നീ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ നേടുന്ന വിദ്യാര്‍ഥികളുടെ ഫീസിന്റെ 75 ശതമാനം സര്‍ക്കാര്‍ വഹിക്കും. ഇതിനായി രണ്ടു കോടി വകയിരുത്തിയെന്നും കെ എം മാണി പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.