CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 10 Minutes 21 Seconds Ago
Breaking Now

ഒരു വീട്ടച്ഛനാണോ നിങ്ങള്‍; എങ്കില്‍ സൂക്ഷിച്ചോളൂ, സംഗതി ആരോഗ്യത്തിന് ഹാനികരം; ആണത്തം നഷ്ടമായാല്‍ ആയുസ്സ് എളുപ്പം തീരും?

ആണത്തം തെളിയിക്കാന്‍ മദ്യപാനം, പുകവലി, ആരോഗ്യകരമല്ലാത്ത ഭക്ഷണം എന്നിവയിലേക്ക് നീങ്ങും.

ജോലിക്ക് പോയി മടുത്ത് കഴിയുമ്പോള്‍ പല ആണുങ്ങളും ചിന്തിക്കും, എങ്ങിനെയെങ്കിലും കുറച്ച് നാള്‍ വീട്ടില്‍ ഇരിക്കാന്‍ പറ്റിയെങ്കിലെന്ന്! ഭാര്യയുടെ റോള്‍ ഏറ്റെടുത്ത് വീട്ടിലെ പണിയും നോക്കി വീട്ടച്ഛനായി ഇരിക്കുന്നത് എളുപ്പമാണല്ലോ എന്ന ധാരണയിലാണ് ഈ ചിന്ത. എന്നാല്‍ ഈ ചിന്ത അത്ര നല്ലതല്ലെന്നാണ് പഠനം തെളിയിക്കുന്നത്. കുടുംബത്തിലെ പ്രധാന വരുമാന ശ്രോതസ്സായി ഇരിക്കാന്‍ പുരുഷന്‍മാര്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ ദാമ്പത്യബന്ധത്തില്‍ കാര്യമായ സമ്മര്‍ദം ഉണ്ടാകുമെന്ന് പഠനം പറയുന്നു.

വീട്ടച്ഛനായി ഇരിക്കുന്ന പുരുഷന്‍മാര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടുതലാണ്. ഹൃദ്രോഗം മുതല്‍ കടുത്ത ശ്വാസകോശ രോഗങ്ങളും, വയറ്റിലെ അള്‍സറുമൊക്കെയാണ് ഇവരെ കാത്തിരിക്കുന്നത്. ആണത്തം നഷ്ടമാകുന്നതാണ് ഇതിന് കാരണമെന്ന് ഗവേഷകര്‍ പറയുന്നു. ധനസമ്പാദനം കുറയുന്നതോടെ വീട്ടില്‍ അവഗണന വര്‍ദ്ധിക്കുന്നതായി പുരുഷന്‍മാര്‍ക്ക് തോന്നുന്നതാണ് പ്രധാന പ്രശ്‌നം. കുടുംബാംഗങ്ങളും, ഭാര്യയും, മക്കളും വരെ വില കല്‍പ്പിക്കുന്നില്ലെന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്ന് യുഎസിലെ ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഡെബോറാഹ് കാര്‍ വ്യക്തമാക്കുന്നു. ഇതോടെ പുരുഷന്റെ മത്സരക്ഷമതയും, ആത്മവിശ്വാസവും തകരും.

ഇതോടെ ആണത്തം തെളിയിക്കാന്‍ മദ്യപാനം, പുകവലി, ആരോഗ്യകരമല്ലാത്ത ഭക്ഷണം എന്നിവയിലേക്ക് നീങ്ങും. ഭാര്യമാരുടെ തൊഴില്‍രംഗത്തെ വിജയം അത് അംഗീകരിക്കാന്‍ മനസ്സില്ലാത്ത ഭര്‍ത്താക്കന്‍മാരാണെങ്കില്‍ കൂടുതല്‍ കുഴപ്പമാകും. വീട്ടുജോലിയില്‍ ശ്രദ്ധിക്കാത്ത അവസ്ഥയുണ്ടെന്ന് ഇവര്‍ വിശ്വസിക്കും. എന്നാല്‍ ഇത്തരം ഭാര്യമാര്‍ വിവാഹജീവിതം നന്നായി കൊണ്ടുപോകാന്‍ യത്‌നിക്കുമെന്നും പഠനം പറയുന്നു! എന്നാല്‍ ഇതൊന്നും വീട്ടച്ഛന്‍മാരായ ഭര്‍ത്താക്കന്‍മാരുടെ കണ്ണില്‍ പെടില്ലത്രേ!






കൂടുതല്‍വാര്‍ത്തകള്‍.